0%

Chapter Title : ഹന്നാഹ് ദി ക്വീൻ 2 [Loki]

Author : Kambikathakal Read All Parts 683

അടുത്തേക്ക് വന്നവൾ ചീറി.. ഹെൽമെറ്റ്‌ വച്ചത് കൊണ്ട് ആളുടെ മുഖം വ്യക്തമല്ല..

"അത് ഷാൾ......"

എന്നെ പറയാൻ മുഴുവിക്കാതെ തന്നെ അടുത്തുള്ളവരൊക്കെ നമ്മൾ വണ്ടിയിൽ നിന്നിറക്കി.. കാരണം ഇന്നലെ ഇവിടുന്നാടുത്ത വളവിൽ ഇത് പോലെ രണ്ടു പേർ വന്നു ആരുടെയോ മാല പൊട്ടിച്ചു പോയിരുന്നു പോലും..

"പണി പാളി മൈരേ.. ഓടിയാലോ "

ജിത്തു മെല്ലെ എന്റെ ചെവിയിൽ പറഞ്ഞു..

തിരിച്ചെന്തേലും ഞാൻ പറയുന്നതിന് മുന്പേ ഒരു ചേട്ടൻ വന്നെന്റെ കോളറിൽ പിടിച്ചു ചോദിച്ചു..എവിടെ ആയാലും ഷോ ഇറക്കുന്ന കുറച്ചു ചേട്ടന്മാർ കണ്ടുവല്ലോ.. അതുപോലൊരാൾ..

"നീയൊക്കെ എവിടുള്ളതാടാ പട്ടികളെ..ഇന്നലെ മാല പൊട്ടിച്ചത് നിങ്ങളാല്ലേടാ..."

"എന്റെ പൊന്ന് ചേട്ടാ.. ഈ കുട്ടിയോട് ഒരു കാര്യം പറയാൻ വേണ്ടിയാ വണ്ടി അടുത്തേക്ക് വിട്ടത്..അല്ലാതെ നമ്മൾ അത്തരക്കാർ ഒന്നുമല്ല.."

ഇത് കേട്ടയാൽ ആ കുട്ടീടെ അടുത്തേക്ക് പോയി ചോയിച്ചു..

"മോൾക്കിവരെ അറിയോ "

"ഇല്ല ചേട്ടാ..ഞാൻ ഇത് വരെ കണ്ടിട്ട് പോലുമില്ല.."

അവൾ ഹെൽമെറ്റ്‌ ഊരികൊണ്ട് പറഞ്ഞു...... ന്റമ്മേ.. ദേഷ്യം വന്നു കവിളൊക്കെ ചുവന്നു എന്നെ നോക്കി പേടിപ്പിക്കുന്നുണ്ട്..

കവിളതൊക്കെ ഒരുപാട് പിമ്പ്ൾസ് ഒക്കെ ആയി ചുവന്നു കിടക്കുന്നുണ്ട്.. അതവൾടെ മുഖത്ത് ഭംഗി കൂട്ടുന്നതെ ഉള്ളു നമ്മുടെ മലർ മിസ്സിനെ പോലെ..കണ്മഷിയോ മേക്കപ്പോ ഒന്നും ഇല്ല.. വലിയ സ്ട്രക്ചർ ഒന്നും ഇല്ലെങ്കിലും നല്ല ഷേപ്പ് ഉണ്ട്.. വർക്ഔട് ചെയുന്ന കൂട്ടത്തിലാണെന്നെനിക്ക് മനസിലായി.. ഉണ്ടാക്കണ്ണുമായിട്ട് എന്നെ നോക്കി പേടിപ്പിക്കുന്നത് കാണാൻ നല്ല ഭംഗി..

"നീയൊക്കെ എന്താടാ ആളെ പറ്റിക്കുവാണോ.. ഇവൾക്ക് നിങ്ങളെ അറിയില്ലെന്നാണല്ലോ പറയുന്നത്.."

അയാൾ വീണ്ടും നമ്മളോട് കയർത്തു സംസാരിക്കാൻ തുടങ്ങി..

💬 Comments

View all comments