0%

Chapter Title : ഹന്നാഹ് ദി ക്വീൻ 2 [Loki]

Author : Kambikathakal Read All Parts 683

കുറച്ചു പേർ കൂടിയെങ്കിലും വലിയ വീഴ്ച ഒന്നും അല്ലാത്തത് കൊണ്ട് വേറാരും നമ്മളുടെ മെക്കട്ട് കയറാൻ വന്നില്ല ഇയാളൊഴികെ..

"ഒന്നും പറ്റിയൊന്നും ഇല്ലാലോ ചേട്ടാ.. വണ്ടിക്ക് എന്തേലും പറ്റിയെങ്കിൽ അത് നമ്മൾ ശരിയാക്കി കൊടുത്തോളാം..എന്തിനാ വലിയ ഒരു ഇഷ്യൂ ഉണ്ടാകുന്നെ..നമ്മൾ അടുത്ത് വന്നു നിർത്യതെന്തിനാണെന്ന് വരെ ചോയ്ച്ചില്ലലോ നിങ്ങളാരും "

ജിത്തുവാണയാളോട് പറഞ്ഞത്..

"എന്റെ വണ്ടിയിൽ വന്നിടിച്ചതും പോരാ ഒന്നും പറ്റിയില്ലലോന്നോ......."

ആ പെണ്ണ് ജിത്തൂവിനെ നോക്കി പറഞ്ഞതിന് ശേഷം..അയാളെ നോക്കി ഇങ്ങനെ കൂടി കൂട്ടിച്ചേർത്തു..

"ഇവർ മാല പൊട്ടിക്കുന്ന ടീം തന്നെയാണെന്ന ചേട്ടാ തോന്നുന്നേ നല്ല ഇടി കൊടുക്കണം.."

പറഞ്ഞു തീർന്നതും ജിത്തുവിനെ അടിക്കാനായി കൈ ഓങ്ങിയ അയാളെ ഞാൻ പിടിച്ചു തള്ളിക്കൊണ്ട് പറഞ്ഞു..

"ചേട്ടാ വെറുതെ ഒരthudanghiആകല്ലേ.. നിങ്ങൾ വേണെങ്കി പോലീസിനെ വിളിച്ചോളൂ.. അല്ലാതെ വെറുത മേത്തു തൊട്ട് കളിക്കാൻ നിക്കണ്ട "

ഞാൻ കുറച്ചു ശബ്ദം ഉയർത്തി തന്നെ പറഞ്ഞു..

"എന്താടാ പറഞ്ഞെ..."

എന്ന് പറഞ്ഞു കൈ പൊക്കിയതേ അയാൾക്കോർമിണ്ടാവുള്ളു.. എന്റെ ചവിട്ട് കിട്ടി അയാൾ തെറിച്ചു വീണിരുന്നു..

"നിന്നോട് പറഞ്ഞതല്ലെടാ വേണ്ടാ വേണ്ടന്ന്... നമ്മൾ വന്നു വണ്ടി നിർത്തിച്ചില്ലായിരുന്നെങ്കിൽ ഈ നായിന്റമോൾ ഏതേലും വണ്ടിക്കടിയിൽ കിടക്കുമായിരുന്നു.. അതൊഴിവാക്കിതും പോരാ കൊറേ മൈരന്മാരുടെ തല്ലും വാങ്ങണം വച്ച ഇതെന്താ വെള്ളരിക പട്ടണോ.."

ഞാൻ അവിടെ കിടന്നലറി... പിന്നെ ആരും ഒന്നും മിണ്ടാൻ നിന്നില്ല.. അയാളെ രണ്ട് പേർ വന്നു പിടിച്ചെഴുന്നേൽപ്പിച്ചു.. ഒന്നും മിണ്ടാതെ നെഞ്ചും തടവികൊണ്ട് നടന്നു പോയി..

ഞാൻ പഴ്സിന്ന് രണ്ടായിരത്തിന്റെ രണ്ട് നോട്ടെടുത് അവൾടെ വണ്ടി എടുത്ത് സ്റ്റാൻഡിൽ വച്

💬 Comments

View all comments