Chapter Title : ഹന്നാഹ് ദി ക്വീൻ 2 [Loki]
പൈസ അവൾടെ കയ്യിൽ വച്ചോണ്ട് പറഞ്ഞു..
"വണ്ടി ഓടിക്കുമ്പോ ശ്രദ്ധിച്ചു ഓടിച്ചോണം മൈരേ.. നിന്നെ പോലെ കൊറേയെണ്ണം കാരണം ബാക്കി ഉള്ളവരുടെ ജീവൻ കൂടി അപകടത്തിലാവരുത്.."
എന്നും പറഞ്ഞു ഞാൻ വണ്ടിയിൽ കയറി.. പിന്നാലെ ജിത്തും കയറി.. ഞാൻ വണ്ടി റൈസ് ചെയ്തു വിട്ടു.. ഞാൻ മിററിൽ നോക്കിയപ്പോ ഇതന്ത് കൂത്ത് എന്ന് വിചാരിച് ഇടുപ്പിൽ കയ്യും വച്ചവൾ നമ്മൾ പോവുന്നതും നോക്കി നികുന്നുണ്ട്.. അവൾടെ വണ്ടിക്ക് വന്നിടിച്ചു അവളോട് തന്നെ ശ്രദ്ധിച്ചു ഓടിക്കണം എന്ന് പേടിപ്പിച്ചാണല്ലോ നമ്മൾ പോന്നത്.. ഷാൾ താഴെ പോയതൊന്നും അവൾ അറിഞ്ഞില്ല തോനുന്നു..
വണ്ടി ഞാനങ്ങനെ സ്പീഡിൽ വിട്ടു.. കുറച്ചു ദൂരം ചെന്നപ്പോ ജിത്തു ഓരോന്ന് പറയാൻ തുടങ്ങി..
"എന്നാലും അവളെ ചീത്ത വിളിക്കണ്ടായിരുന്നു..."
"മൈരേ ദേ ഇടി കിട്ടും ട്ടോ.. അവളെ രക്ഷിച്ചതും പോരാ ആ നാറി എന്നിട്ട് പറഞ്ഞത് കേട്ടില്ലേ നമ്മൾ മാല പൊട്ടിക്കുന്ന ടീം ആണെന്ന്.."
"എന്നാലും ആൾകാർടെ മുന്നിൽ വച് നമ്മൾ തന്നെ വണ്ടിയും ഇടിച്ചിട്ട് നമ്മൾ തന്നെ ചീത്തയും വിളിച്ചു വന്നു.. എനിക്കാണെങ്കി ചിരിയും വരുന്നു.."
എന്നും പറഞ്ഞു അവൻ എന്റെ പുറത്തടിച്ചു ചിരിക്കാൻ തുടങ്ങി..എന്നിട്ട് ഇതും കൂടി കൂട്ടിച്ചേർത്തു..
"പക്ഷെ അയാൾക്കിട്ട് അമ്മാതിരി ചവിട്ട് കൊടുക്കണ്ടായിരുന്നു ട്ടാ.. എന്നതെകിലും പറ്റിയെങ്കിലോ.."
"ആഹ് അതെനിക്കും തോന്നി.. പിന്നെ നിനക്കെന്റെ ടെമ്പർ അറിയുന്നതല്ലേ.. പറ്റിപ്പോയി.. എപ്പഴേലും എവിടേലും വച് കണ്ട സോറി പറയാ..
മൈരേ നീ നിർത്യേ.. ഓരോന്ന് പറഞ്ഞു എനിക്കും എന്തോ പോലെയാവുന്നു..."
"ഹഹ.. അത് വിട്... അല്ല മോനെ മറ്റന്നാൾ മുതൽ കോളേജിൽ
💬 Comments
View all comments