Chapter Title : ഹന്നാഹ് ദി ക്വീൻ 3 [Loki]
മിണ്ടാറില്ല..അതിൽ രണ്ട് പേരുടെ അച്ചന്മാർ പൊളിറ്റിക്‌സിൽ നല്ല പിടിപാടുള്ള ടീമാ.. പിന്നെ ഒരുത്തൻ ഡിജിപിയുടെ പെങ്ങൾടെ മോനും.. അത് കൊണ്ട് എല്ലാവർക്കും പേടിയാ അവരെ.. എല്ലാ ദിവസവുമൊന്നും കോളേജിൽ വരാറില്ല അവർ.. വരുന്ന ദിവസൊക്കെ ആർടെയെങ്കിലും മെക്കട്ട് കേറീട്ടെ പോവുള്ളു.."
"ഇതന്ത് മൈരാണ്.. ഇവിടെ ചോദിക്കാനും പറയാനുമൊന്നും അരുല്ലേ..ഇതെന്താ വെള്ളരിക്ക പട്ടണോ.."
ജിത്തു ദേഷ്യത്തോടെ പറഞ്ഞു..
"ആഹ് അങ്ങനെയും പറയാം.."
രാഹുൽ അത്രയും പറഞ്ഞു പോയി..
ഞാനും ജിത്തും കുറച്ചു സമയം ഒന്നും സംസാരിച്ചില്ല..നമ്മൾക് മൂന്നു ബെഞ്ച് മുന്നിലായി ഇരിക്കുന്ന റഫീഖിനെ നോക്കിയിരുന്നു..
അവസാനം ജിത്തു തന്നെ ആ നിശബ്ദത ഭേദിച്ചു കൊണ്ടെന്നോട് പറഞ്ഞു..
"സിദ്ധു.. അവനെ നമ്മളുടെ കൂടെ കൂട്ടിയാലോട.. ബാക്കിയുള്ളവന്മാരൊക്കെ സെൽഫിഷ് ആട.. ഇത്രയൊക്കെ നടന്നിട്ടും ഒറ്റൊരുത്തൻ അവന്റെ കൂടെ നിക്കുന്നില്ലാലോ..എനിക്കവനെ കാണുമ്പോ ജോണിനെ ഓർമ വരുന്നെടാ.."
ഞാൻ മനസ്സിൽ വിചാരിച്ച കാര്യം തന്നെയാണ് ജിത്തു എന്നോട് പറഞ്ഞത്..അത് കൊണ്ട് തന്നെയാണ് എനിക്കവൻ എന്റെ സഹോദര സ്ഥാനത്തുള്ളതും.. എനിക്കതിന് മറുപടി ഇല്ലായിരുന്നു.. ഞാൻ അവനെ ഒന്ന് നോക്കി ചിരിച്ചു കണ്ണടച്ച് കാണിക്കുക മാത്രം ചെയ്തു.. അവനും അത് മതിയായിരുന്നു..
അങ്ങനെ നമ്മൾ അവിടന്നെഴുന്നേറ്റ് റഫീഖിന്റെ അടുത്ത് ചെന്നു..രണ്ട് വശത്തുടെയായിരുന്നു ഞാനും ജിത്തുവും അവന്റടുത്തേക്ക് പോയത്.. എന്നിട്ടും രണ്ട് വശത്തായി തന്നെ ഇരുന്നു.. റഫീഖ് നമ്മൾ രണ്ടാളെയും ഒന്ന് മാറി മാറി നോക്കി.. എന്നിട്ട് വീണ്ടും വായന തുടർന്നു..നമ്മൾ അവന്റെ അടുത്തേക്കായി മുട്ടിയിരുന്നു.. ഇവന്മാരിത് എന്ത് തേങ്ങയ കാണിക്കുന്നേ എന്ന ഭാവത്തിൽ അവന് ഒന്നുടെ നമ്മളെ നോക്കി ചോദിച്ചു..
"നിങ്ങൾക്കെന്താ വേണ്ടെ..."
"ഒന്നും വേണ്ടാ.. വാ
💬 Comments
View all comments