Chapter Title : ഹന്നാഹ് ദി ക്വീൻ 3 [Loki]
പെട്ടന്നാണ് വണ്ടിടെ പിറകിലിരുന്ന് ഒരു സ്ത്രീ ശബ്ദം കേട്ടത്..പിന്നെ എല്ലാം ഇരുട്ടായിരുന്നു.. കയ്യും കാലും ഒന്നും അനക്കാൻ കൂടി പറ്റുന്നില്ല.. നിലവിളിക്കാൻ നോക്കി പക്ഷെ ശബ്ദം പുറത്തു വരുന്നില്ല.. വെറും ഇരുട്ട് മാത്രം..ദൈവമേ ഇതന്താ സംഭവിക്കുന്നത്.. ഞാൻ മരിച്ചോ..
" നീ അങ്ങനെ മരിക്കുന്നവനല്ല സിദ്ധാർഥ്.. നീ എന്തിനാ പേടിക്കുന്നത്.. ഞാൻ കൂടെ തന്നെ ഉണ്ടാവുമെന്ന് പറഞ്ഞത് നീ മറന്നോ.. "
സ്വപ്നത്തിൽ കേട്ട അതെ സ്ത്രീ ശബ്ദം.. അപ്പൊ അത് സ്വപ്നമല്ലായിരുന്നോ..എനിക്കെന്താ സംഭവിക്കുന്നത്.. ഞാനിപ്പോ എവിടെയാ.. എനിക്കെന്താ കണ്ണ് തുറക്കാനോ സംസാരിക്കാണോ പറ്റാത്തത്.. പക്ഷെ എല്ലാം വ്യക്തമായി കേൾക്കുന്നുണ്ടല്ലോ..
"ഒരുപാട് സംശയങ്ങൾ ഉണ്ടല്ലേ.. ഉത്തരങ്ങൾ നിന്നെ തേടി വരും.. നീ ആരാണെന്ന് നീ അറിയും.."
"നിങ്ങൾ ആരാണ്.. എന്താണ് എന്നെകൊണ്ട് വേണ്ടത് നിങ്ങൾക്ക്.. എന്തിനാ എന്നെയിങ്ങനെ ഡിസ്റ്റർബ് ചെയുന്നത്.. നിങ്ങൾ വല്ല പ്രേതവും ആണോ ഇനി.. ദയവ് ചെയ്ത് ഉപദ്രവിക്കരുത്.."
ഞാൻ സംസാരിക്കാൻ പറ്റാത്തത് കൊണ്ട് എന്റെ മനസ്സിൽ തന്നെ ചോദിച്ചു..
"നിന്നെ ആവിശ്യമുള്ളവർ ഒരുപാട് പേരുണ്ട്.. നിനക്കും എന്റെ സഹായം വേണ്ടി വരും.. ഉപദ്രവിക്കാൻ വന്നവളല്ല ഞാൻ.. സഹായം ചോദിച്ചു വന്നതാണ്.."
"എന്തു സഹായമാണ് വേണ്ടത്.. നിങ്ങൾ വല്ല മന്ത്രവാദിനിയും ആണോ.. എങ്ങനെയാണ് എന്റെ മനസ്സ് വായിക്കാൻ പറ്റുന്നത്.. എന്നോടെങ്ങനെയാണ് സംസാരിക്കാൻ പറ്റുന്നത്.. എന്റെ മുന്നിൽ വാ.."
"സമയമാവുമ്പോൾ നിന്റെ മുന്നിൽ വരും ഞാൻ.. ഇപ്പോൾ ഞാൻ വന്നത് ഒരു കാര്യം പറയാനാണ്..വരുന്ന ബുദ്ധനാഴ്ച നീ വരയാർ ബീച്ച്ലേക്ക് പോവണം .. നിന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ അന്ന് മുതൽ കിട്ടി തുടങ്ങും..ആരോടും ഒന്നും പറയാനും
💬 Comments
View all comments