0%

Chapter Title : ഹന്നാഹ് ദി ക്വീൻ 4 [Loki]

Author : Kambikathakal Read All Parts 699

ജിത്തു മെല്ലെ എന്നോട് ചോദിച്ചു..

"കണ്ടു..അപ്പൊ എന്റെ കണ്ണിന് കുഴപ്പം പറ്റിയതൊന്നും അല്ല അല്ലെ.."

ആൾ വേറാരും അല്ലായിരുന്നു..അവൾ തന്നെ ആയിരുന്നു.. എന്റെ ശത്രു.. ആ നാറി..

"മൈരേ.. നിന്നോട് ആയിരം തവണ പറഞ്ഞതാ അവളോട് പ്രശ്നത്തിനൊന്നും പോവേണ്ടന്ന്.. ഇപ്പൊ കണ്ടില്ലേ.. നമ്മളുടെ സീനിയർ ആണവൾ..ഇനി എന്തൊക്കെ പ്രശ്നങ്ങളാ ഉണ്ടാവാൻ പോവുന്നെന്ന് ദൈവത്തിനറിയാം.. "

"നീയൊന്ന് മിണ്ടാതിരി.. അവൾ എന്ത് ചെയ്യാനാ.. റാഗ് ചെയ്യാനാണോ.. ഇങ് വരട്ടെ റാഗ് ചെയ്യാനെന്നും പറഞ്ഞു.."

പെട്ടന്ന് സീനിയർസ് ശ്രദ്ധിക്കുന്നത് കണ്ടിട്ട് നമ്മൾ മിണ്ടാതിരുന്നു അശ്വതി പറയുന്നത് വീണ്ടും കേൾക്കാൻ തുടങ്ങി..

"അപ്പൊ ഇവിടെ ആർകെങ്കിലും നല്ല ടാലെന്റ്സ് ഉണ്ടെങ്കിൽ ഞാനും ആയിട്ട് ബന്ധപ്പെടാം.. അതൊരു ചെറിയ സ്കിൽ ആണെങ്കിലും കുഴപ്പമില്ല ധൈര്യമായി എന്റടുത്തു വരാം.. പിന്നെ ബാക്കിയുള്ളവർക്കും വർക്സ് ഉണ്ടാവും.. വഴിയേ എല്ലാം അറിയിക്കാം.. അപ്പൊ പറഞ്ഞത് മറക്കണ്ട.. കാണാം.."

ഇത്രയും പറഞ്ഞു അവർ പോവാനൊരുങ്ങി.. പോവുമ്പോളും ആ നാറി എന്നെ തന്നെ പേടിപ്പിച്ചു നോക്കിക്കൊണ്ടിരിക്കുവർന്നു.. ഞാൻ അത് മൈൻഡ് ചെയ്യാനേ പോയില്ല..

"അഭി ചേച്ചി ആയിട്ട് നിങ്ങളെന്താ പ്രശ്നം..."

റഫീഖ് അവർ പോയ ഉടനെ എന്നോട് ചോദിച്ചു..

"അഭിയോ... അതാരാ.."

"ഇയാളെ ഇപ്പൊ നോക്കി പേടിപ്പിച്ചില്ലേ ഒരാൾ.."

"നിനക്കറിയോ അവളെ.."

ജിത്തു പെട്ടന്നിടയിൽ കയറി ചോദിച്ചു..

"ചെറുതായിട്ടറിയാം... എന്റെ നാട്ടിലാണ്.. സ്കൂളിലും എന്റെ സീനിയർ ആയിരുന്നു.. പാവം ചേച്ചിയാ.."

"പാവമോ.. ആ ജന്തുവോ.. ഒരൊറ്റ വീക്ക്‌ തന്നാലുണ്ടല്ലോ നിനക്ക്.."

അവൻ പറഞ്ഞത് കേട്ട് ദേഷ്യത്തോടെ വീക്കുന്ന പോലെ കാണിച് ഞാൻ പറഞ്ഞു..

"ടാ മൈരേ അതിന് നീയെന്തിനാ ഇവന്റെ

💬 Comments

View all comments