Chapter Title : ഹന്നാഹ് ദി ക്വീൻ 4 [Loki]
ഞാൻ സോഫിടെ കൂടെയും ജിത്തുവും റഫീകും എന്റെ വണ്ടിയിലുമായി നമ്മൾ കോളേജ് വിട്ടു പുറത്തിറങ്ങി.. സോഫി ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല.. വണ്ടി ഏതൊക്കെയോ വളവും കയറ്റവും ഒക്കെ കയറി വിട്ടു.. ഞാൻ ഇത് വരെ കണ്ടിട്ടില്ലാത്ത സ്ഥലങ്ങൾ.. അവസാനം ഒരു ഒഴിഞ്ഞ പഴയ ബിൽഡിങ്ങിലേക്ക് വണ്ടി കയറ്റി സോഫി..കാടു കയറിക്കിടക്കുന്ന ഒരു ബിൽഡിംഗ്.. എന്തോ ഒരു ഫാക്ടറി പോലെയുണ്ട്.. ഊഹം തെറ്റിയില്ല.. ഒരു പഴയ പാൽ ഫാക്ടറി തന്നെ സംഭവം..വണ്ടി ആരും കാണാത്ത വിധം ഒരു മതിലിന്റെ സൈഡിലായി പാർക്ക് ചെയ്ത് നമ്മളെയും കൊണ്ടകത്തേക്ക് കയറി ഒരു നീണ്ട നെടുവീർപ്പിട്ടു സോഫി..
"എടൊ.. ഇനിയെങ്കിലും പറ.. വാട്ട് ഹാപ്പെൻഡ്..??!!.."
"അശ്വിനെ കൊന്നത് പോലെ അവർ നിങ്ങളെയും കൊല്ലും സിദ്ധു.. അവർ ചില്ലറക്കാരല്ല.."
ഇത്രയും പറഞ്ഞിട്ട് സോഫി താഴെ മുട്ട് കുത്തി ഇരുന്ന് പൊട്ടിക്കരഞ്ഞു..എനിക്കൊന്നും മനസിലാവുന്നില്ല.. ഇവൾക്കിതെന്താ പറ്റ്യേ.. എന്റെ അതേ അവസ്ഥ തന്നെ ജിത്തൂനും റഫീഖിന്നും..
"മനസിലാവുന്ന പോലെ പറ സോഫി.. ആരാണ് അശ്വിൻ.. ആര് നമ്മളെ കൊല്ലുന്ന കാര്യാണ് നീ പറയുന്നത്..കരയാതെ തെളിച്ചു പറ നീ.."
ഞാനും മുട്ട് കുത്തി ഇരുന്നു സോഫിടെ കണ്ണ് തുടച്ചുകൊണ്ട് ചോദിച്ചു..
പക്ഷെ സോഫിക്ക് കരച്ചിൽ നിർത്താൻ പറ്റിയില്ല.. അവൾ എങ്ങലടിച്ചു കരഞ്ഞു.. എന്റെ പരമാവധി അവളെ അശ്വസിപ്പിച്ചു.. അവസാനം അവൾ പറഞ്ഞു തുടങ്ങി..
"അശ്വിൻ എന്റെ സഹോദരൻ ആയിരുന്നു സിദ്ധു.. നമ്മളെ ഇരട്ട പെറ്റതാണ്.. എല്ലാവരും വിചാരിക്കുന്ന പോലെ അത് വെറുമൊരു ആക്‌സിഡന്റ് അല്ലായിരുന്നു സിദ്ധു.. അവരൊക്കെ കൂടി കൊന്നതാ എന്റെ അശ്വിനെ.."
ഇത്രയും പറഞ്ഞു വീണ്ടും സോഫി വിങ്ങിപ്പൊട്ടി..എനിക്കാണേൽ എന്താ അവളുടെ അടുത്ത് പറയണ്ടെന്ന് മനസ്സിലായില്ല..
"ആരാ കൊന്നത് അശ്വിനെ.."
ജിത്തു സോഫിയോട് ചോദിച്ചു..
"നീ ഇന്നൊരാളെ തല്ലിയില്ലേ.. അവൻ നിങ്ങൾ വിചാരിക്കുന്ന പോലൊരാളല്ല.."
"ആ മൈരനോ.. അവൻ എന്താ ചെയ്തേ.."
ജിത്തു തന്നെ ആയിരുന്നു മറുപടി കൊടുത്തത്..
"അവൻ തന്നെ.. അവൻ മാത്രല്ല..അവരുടെ ഒരു ഗാങ് ഉണ്ട്.. അവർ എല്ലാവരും കൂടിയാണെന്റെ അശ്വിനെ....."
അത് മുഴുമിപ്പിക്കുന്നതിനും മുന്നേ സോഫി വീണ്ടും കരഞ്ഞു കൊണ്ടെന്റെ ഷോട്ൾഡറിലേക്ക് തല താഴ്ത്തി.. അവൾടെ
💬 Comments
View all comments