Chapter Title : ഹന്നാഹ് ദി ക്വീൻ 4 [Loki]
അടക്കം എല്ലാവരും അവരുടെ കൂടെ നിക്കുന്നത്..ഞാൻ അവന്മാരെ വെറുതെ വിടില്ല സിദ്ധു.. പ്രതികാരം തീർക്കാനുള്ള അവസരം എനിക്കു ദൈവം തരും.. അത് വരെ മാത്രമേ ഉള്ളു അവരുടെ ആയുസ്സ്.. ആ ഒരു പ്രതീക്ഷയിൽ മാത്രമാണ് ഞാൻ ഇപ്പഴും ആ കോളേജിലേക് വരുന്നത്.."
ഇത്രയും പറഞ്ഞു സോഫി ദൂരേക്ക് ദേഷ്യത്തോടെ നോക്കിയിരുന്നു.. ആ കണ്ണുകളിൽ അപ്പോൾ പക മാത്രമായിരുന്നു.. അടങ്ങാത പക...
പിന്നെ സോഫിയോട് എനിക്കെന്ത് പറയണം എന്ന് അറിഞ്ഞില്ല ആ സമയം.. അവസാനം സോഫി തന്നെ വീണ്ടും എന്നോട് ചേർന്നിരുന് പറഞ്ഞു തുടങ്ങി..
"നിന്നെ ഇന്നലെ കണ്ടപ്പോ എനിക്കെന്റെ അശ്വിനെയാണ് ഓർമ വന്നത് സിദ്ധു.. ഒരുപാട് നാളുകളായി ഞാൻ കൊതിച്ച ഒരാളെ നിന്നിൽ എനിക്കു കിട്ടുമെന്ന് തോന്നി... അത് കൊണ്ടാണ് ഇന്ന് നിങ്ങൾ അവരിൽ ഒരാളെ അടിച്ചു എന്നറിഞ്ഞപ്പോ ഞാൻ പേടിച്ചത്.."
സോഫിയുടെ മുഖത്ത് വീണ്ടും പേടിയുടെ നിഴലാട്ടം ഞാൻ കണ്ടു തുടങ്ങി..
എന്താണെന്നറിയില്ല സോഫിയെ എനിക്കെന്റെ ക്ലാരയെ പോലെ തോന്നി.. ഞാൻ അവളെ എന്നോട് ചേർത്ത് പിടിച്ചു..
"നീയെന്തിനാ സോഫി ഇങ്ങനെ പേടിക്കുന്നത്..ഇവിടെയിപ്പോ ആരും നമ്മളെ ഒന്നും ചെയ്യാൻ പോവുന്നില്ല.. ഇനി അവന്മാർ നിന്നെ ഉപദ്രവിക്കാനും പോവുന്നില്ല.. വാക്ക് തരുന്നു ഞാൻ.."
ഞാൻ സോഫിയുടെ കൈ എന്റെ കയ്ക്കുള്ളിലാക്കി ആ നെറ്റിയിൽ മുത്തിയിട്ട് പറഞ്ഞു..
അവൾ എന്നോട് നല്ലവണ്ണം ചേർന്ന് എന്റെ നെഞ്ചിൽ തല ചായ്ച്ചു കിടന്നു.. ഞാൻ അവളെ എന്നോട് നല്ലവണ്ണം ഒന്നൂടി ചേർത്ത് പിടിച്ചിരുന്നു അവിടെ.. എത്ര സമയം നമ്മളങ്ങനെ ഇരുന്നെന്നറിയില്ല.. എന്റെ ഫോൺ റിങ് ചെയ്തപ്പോ ആണ് നമ്മൾ ഉണർന്നത്..
ജിത്തു മിസ്സ്ഡ് കാൾ ചെയ്തതായിരുന്നു.. അവർ രണ്ട് പേർ അപ്പര്ത്തുള്ള കാര്യം ഞാൻ മറന്നു പോയിരുന്നു..
ഞാൻ സോഫിയെ എഴുന്നേൽപ്പിച്ചു അപ്പർത്തേക്ക് നടന്നു.. ജിത്തുവിന്റെ തോളിൽ ചാരിയിരുന്നറങ്ങുകയായിരുന്നു റഫീഖ്..എനിക് ചിരി വന്നു പോയി അത് കണ്ടിട്ട്.. അവനുറങ്ങാൻ വേണ്ടി ജിത്തു കഷ്ടപ്പെട്ട് ഇരിക്കുന്ന ഒരു കാഴ്ച.. റഫീഖിനെയും എഴുന്നേൽപ്പിച്ച് ബൈക്കിനരികിലേക്ക് നമ്മൾ നടന്നു..
സോഫിക്ക് പക്ഷെ പേടി മാറിയില്ലായിരുന്നു.. എന്റെ കൈ മുറുകെ പിടിച്ചിട്ടുണ്ടവൾ...
"സോഫി.. നിനക്കിപ്പഴും പേടിയാണോ.. ഞാൻ നിനക്ക്
💬 Comments
View all comments