Chapter Title : ഹന്നാഹ് ദി ക്വീൻ 4 [Loki]
ഉറപ്പ് തരുന്നു അവന്മാർ നമ്മളുടെ രോമത്തിൽ തൊടില്ലെന്ന്.. ഒന്ന് വിശ്വസിക്ക് നീ.."
ഞാൻ സോഫിയെ വീണ്ടും അശ്വസിപ്പിക്കാൻ ശ്രമിച്ചു..
"അല്ലെങ്കിലും അവന്മാർ നമ്മളെ എന്ത് ചെയ്യാനാ.. നീയിവളെ വീട്ടിൽ കൊണ്ട് ചെന്നാക്ക്.. അവന്മാരുടെ കാര്യം എന്നിട്ട് നോകാം.."
ജിത്തു ആയിരുന്നു പറഞ്ഞത്..അവന് ഈ ഒളിച്ചുകളിയൊന്നും തീരെ പിടിച്ചിട്ടില്ല.. അതവന്റെ മുഖത്ത് തന്നെയുണ്ട്..
പിന്നെ അതികം സമയം കളയാതെ തന്നെ നമ്മൾ അവിടന്ന് പുറപ്പെട്ടു..
ആദ്യം സോഫിയെ വീട്ടിൽ ഡ്രോപ്പ് ചെയ്തു..അവളെ വീണ്ടും നന്നായിട്ടുണ്ട് അശ്വസിപ്പിച്ചിട്ടാണ് നമ്മൾ അവിടന്ന് പോന്നത്.. പിന്നെ എന്റെ ബൈക്കിലാണ് മൂന്നു പേരുംകൂടി പോയത്..
ഒരു ചായക്കട കണ്ടപ്പോ ജിത്തു വേഗം അവിടെ വണ്ടി നിർത്തിയിറങ്ങി പറഞ്ഞു..
"കം ഓൺ.. ഇനിയൊരു ചായ കുടിച്ചിട്ടാവാം ബാക്കി.."
ഓല കൊണ്ട് മേഞ്ഞ ഒരു ചെറിയ തട്ടുകട ആയിരുന്നു അത്..നല്ല ഒരു കുളിർമ തരുന്ന സ്ഥലം.. ക്ളീറ്റസേട്ടന്റെ കട ആയിരുന്നു.. ആളുമായി നമ്മൾ പെട്ടന്ന് തന്നെ ക്ലോസായി.. ചായയും ബോണ്ടയുമായിരുന്നു നമ്മൾ കഴിച്ചത്.. ടേസ്റ്റ് പിന്നെ ഒന്നും പറയണ്ട.. ഇനി മുതൽ നമ്മളുടെ സ്ഥിരം കട തന്നെ ആയിരിക്കും ക്ളീറ്റസേട്ടന്റെ കട..
ചായ കുടിക്കുന്നതിനിടയിൽ സോഫിടെ കഥ ഞാൻ ജിത്തൂനോട് പറഞ്ഞു.. ഇതൊക്കെ കേട്ട് കിളി പോയി ഇരിക്കുന്നുണ്ട് റഫീഖ്.. അവന് നന്നായിട്ടുണ്ട് പേടിച്ചിട്ടുണ്ടെന്ന് അവന്റെ ചായകുടി കണ്ടാലറിയാം..
"നിനക്ക് പേടിയുണ്ടോടാ അവന്മാരെ.."
ഞാൻ ഒരു കള്ളച്ചിരിയോടെ അവനോട് ചോദിച്ചു...
"നിങ്ങൾക്ക് പേടിയുണ്ടോ.."
അവൻ ആള് ചില്ലറക്കാരനല്ല.. ഞാൻ ചോദിച്ച അതേ രീതിയിൽ തിരിച്ചു നമ്മളോടും ചോദിച്ചു അവൻ..
"നമ്മള്ടെ മോന്ത കണ്ടിട്ട് നിനക്ക് നമ്മൾ പേടിച്ചിരിക്ക ആണെന്ന് തോന്നുന്നുണ്ടോ.."
"ആഹ് എന്ന എനിക്കും പേടിയില്ല... നിങ്ങളില്ലേ കൂടെ പിന്നെ ഞാനെന്തിനാ പേടിക്കുന്നത്.."
അതും പറഞ്ഞു കയ്യിലിരുന്ന ബോണ്ട കടിച്ചു അവൻ..
"ഇവൻ ഇങ്ങനൊന്നും അല്ലായിരുന്നല്ലോടാ സിദ്ധുവേ.. ചെക്കന് നല്ല ധൈര്യൊക്കെ വന്നല്ലോ.."
ജിത്തു ചിരിച്ചു കൊണ്ട് പറഞ്ഞു..
"ചെറുപ്പം തൊട്ടേ സഹിക്കുന്നതാ ഞാനിത്.. എല്ലാവരും ചുമ്മാ എന്റെ മെക്കട്ട് കയറും.. ഞാൻ വീട്ടിലൊന്നും ഒന്നും പറഞ്ഞിട്ടില്ല അതിനെ പറ്റി.. പറഞ്ഞിട്ടും കാര്യമില്ല.. ഉപ്പാക്ക് ഒന്നും ചെയ്യാൻ പറ്റില്ല..
💬 Comments
View all comments