0%

Chapter Title : ഹന്നാഹ് ദി ക്വീൻ 4 [Loki]

Author : Kambikathakal Read All Parts 224

ഒരു പാവം ആണെന്റെ ഉപ്പ..അത് കൊണ്ട് തന്നെ അതികം കൂട്ടുകാരൊന്നും ഇല്ല എനിക്കു..ആദ്യായിട്ടാണ് എനിക്കു വേണ്ടി ആരെങ്കിലൊക്കെ ചോദിക്കുന്നത്..ആരെങ്കിലൊക്കെ കൂടെ നിക്കുന്നത്..എനിക്കു വേണ്ടിയല്ലേ നിങ്ങളാവനെ തല്ലിയത്.. അത് കൊണ്ടല്ലേ ഇപ്പൊ ഇങ്ങനെ ഒരു പ്രശ്നം ഉണ്ടായതും.. സോറി.."

അവസാനമായപ്പോ റഫീഖിന്റെ ശബ്ദം ഇടറിയിരുന്നു..

"ടാ മൈരേ.. വേണ്ട ട്ടൊ.. ഇത് നിന്റെ അവസാനത്തെ സോറി ആയിരിക്കണം പറഞ്ഞില്ലെന്നു വേണ്ട ഞാൻ..അവന്റെ മറ്റേടത്തെ സോറി.."

ഇത് കേട്ട് ജിത്തു ദേഷ്യത്തോടെ റഫീകിനോട് പറഞ്ഞു..

"വിടെടാ.. അവൻ അറിയാതെ പറഞ്ഞതല്ലേ..ഇത്തവണത്തേക്ക് ക്ഷമിക്ക്.. ഇനിയവൻ സോറി പറഞ്ഞ നമ്മൾക്ക് രണ്ട് പേർക്കും കൂടി പഞ്ഞിക്കിടാം ഇവനെ.."

ഞാനും ജിത്തുവിന്റെ കൂടെ കൂടി പറഞ്ഞു.. റഫീഖ് ഇതൊക്കെ കേട്ട് ഇവർക്ക് വട്ടായതാണോ അതോ എനിക്കു വട്ടായതാണോ എന്നുള്ള ഭാവത്തിൽ നമ്മളെ നോക്കി ഇരിക്കുവാണ്...

"ടാ ചെക്കാ..നിന്റെ പ്രശനം ഇവന്റെ പ്രശ്നം എന്നൊന്നും നമ്മുക്കിടയിലില്ല ഇനിമുതൽ.. ആരുടെ പ്രശ്നമായാലും അത് നമ്മൾ ഒരുമിച്ച് നേരിടും അത്രേ ഉള്ളു കേട്ടല്ലോ.."

ജിത്തു ചായ കുടിച്ചുകൊണ്ട് റഫീഖിന്റെ തോളിൽ കയ്യിട്ട് പറഞ്ഞു..

റഫീഖ് അതിനൊന്ന് പുഞ്ചിരി തൂകിയിരുന്നു...

"അല്ല അപ്പൊ എന്താ മോനെ അടുത്ത പ്ലാൻ.."

ഞാൻ ജിത്തൂനോട് ചോദിച്ചു..

"വേറെന്താ പ്ലാനിട്ട പോലെ തന്നെ സിനിമക്ക് പോവുന്നു അത് കഴിഞ്ഞ് കെ എഫ് സി തിന്നാൻ പോവുന്നു.. മറ്റവന്മാരുടെ കാര്യം വരുന്ന പോലെ നോകാം.. എപ്പിടി "

"അപ്പൊ അപ്പിടി തന്നെ നടക്കട്ടെ.. വണ്ടിയെടുക്ക്.."

ഞാനും അതേ ട്യൂണിൽ മറുപടി പറഞ്ഞു..

"എന്റെ കയ്യിൽ പൈസയൊന്നും ഇല്ല സിനിമ കാണാനും ഫുഡ്‌ കഴിക്കാനുമൊന്നും.."

റഫീഖ് ഇതൊക്കെ കേട്ട് പെട്ടന്ന് വീണ്ടും ഇടക്ക് കേറി പറഞ്ഞു..

അതിന് ജിത്തു അവനെ ഒരു നോട്ടം ആയിരുന്നു..നിന്നോടരേലും പൈസക്ക് ചോയ്ച്ചോടാ മൈരേന്നുള്ള ഒരു നോട്ടം.. റഫീഖ് ഇത് കണ്ട് ആകെ പരുങ്ങി..

"ഹ്മ്മ് അപ്പൊ എന്തിനാ സമയം കളയുന്നെ വ..വണ്ടിയെടുക്ക് പോവാം.."

പരുങ്ങി ആണേലും റഫീഖ് നമ്മളെ രണ്ടാളെയും നോക്കി വിക്കി വിക്കി പറഞ്ഞു..

"ആാാഹ് അങ്ങനെ പറ മോൻ.."

ചിരി കടിച് പിടിച്ചു കൊണ്ട് ജിത്തു പറഞ്ഞു.. ഞാനും കഷ്ടപ്പെട്ട്

💬 Comments

View all comments