Chapter Title : ഹന്നാഹ് ദി ക്വീൻ 4 [Loki]
ബൈക്കിൽ നിന്നിറങ്ങി ചോയ്ച്ചത്..
"റസിയ.."
"ആഹാ നല്ല പേരാണല്ലോ.. റസിയക്കുട്ടി എത്രയിലാ പഠിക്കുന്നെ.."
"ഞാനിപ്പോ രണ്ടിൽ ആയി.. നിങ്ങൾടെ പേരെന്താ.."
"ഞാൻ ജിത്തു ചേട്ടൻ.. ഇത് സിദ്ധു ചേട്ടൻ..അപ്പൊ ശെരി ട്ടൊ നമുക്ക് പിന്നെ നന്നായി പരിചയപ്പെടാവേ.. ഇപ്പൊ കുറച്ചു ധൃതിയുണ്ട്.."
"നിങ്ങൾ പോകുവാണോ.. ആദ്യായി വരുന്നതല്ലേ.. ചായ കുടിച്ചിട്ട് പോവാം.."
നമ്മൾ പോവാൻ പോകുവാണെന്നറിഞ്ഞ റഫീഖ് പെട്ടന്ന് പറഞ്ഞു..
"പോയിട്ട് ചെറിയ ജോലി ഉണ്ടെടാ.. ഇനിയും വരാലോ.. ഇതാ പിടിക്ക് നിന്റെ പാർസൽ എടുക്കാൻ മറന്നു നീ.."
ഞാൻ വാങ്ങിയ പാർസൽ അവന്റെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു..
റഫീഖ് ആണെങ്കി ഇതെപ്പോ എന്നുള്ള ഭാവത്തിൽ എന്നെ നോക്കി നിക്കുന്നുണ്ട്.. പാർസൽ എന്ന് കേട്ടപ്പോഴേ റസിയക്കുട്ടീടെ കണ്ണിൽ തിളക്കം കുറചൂടി കൂടി...
പിന്നെ അവിടെ അതിക സമയം നിക്കാൻ നിന്നില്ല നമ്മൾ.. തിരിച്ചു പോവുന്ന നമ്മളെ കണ്ണും മിഴിച്ചു റഫീഖ് നോക്കുന്നത് മിററിൽ കൂടി കണ്ടു ഞാൻ..
"ഞാൻ ആലോചിക്കുന്നത് തന്നെയാണോ നിന്റെ മനസിലും.."
റഫീഖിന്റെ വീട് കഴിഞ്ഞ് കുറച്ചു മുന്നോട്ട് എത്തിയപ്പോ ഞാൻ ജിത്തൂനോട് ചോദിച്ചു..റഫീഖിനെ ഈ കാര്യത്തിൽ ഉൾപെടുത്തേണ്ട വിചാരിച്ചായിരുന്നു ഇത്രയും സമയം ഞാനും ജിത്തുവും മിണ്ടാതിരുന്നത്..
"അതെ... സോഫി പറഞ്ഞത് വച് നോക്കുകയാണെങ്കി എന്തായാലും അവന്മാർ നമ്മളെ വെറുതെ വിടാൻ പോവുന്നില്ല.. ഇപ്പൊ തന്നെ നമ്മളെ തിരഞ്ഞു കോളേജിൽ ചുറ്റി നടപ്പുണ്ടാവും..."
"അപ്പൊ പഴയ പോലെ തന്നെ ഒന്ന് അറിഞ്ഞു കളിക്കണ്ടേ വരുവല്ലോടാ ജിത്തു...."
"കളിക്കാടാ..ഇവന്മാരെ അങ്ങനെ വെറുതെ വിട്ടാൽ പറ്റില്ലാലോ..."
"അപ്പൊ എങ്ങനെയാ കാര്യങ്ങൾ.."
"എന്തായാലും നാളെ കോളേജിൽ പോയി നോക്കാം..നമ്മളായിട്ട് അങ്ങോട്ട് ഒന്നിനും പോവണ്ട.. അവന്മാർ ഇങ്ങോട്ട് വരട്ടെ..അപ്പൊ നോകാം ബാക്കി..
"അങ്ങനെയാണെങ്കി അങ്ങനെ.."
ഞാൻ മറുപടി കൊടുത്ത് കഴിഞ്ഞതും ദൂരെ ഒരു പരിചയമുള്ള വണ്ടി വരുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു..ശരിക്ക് നോക്കിയപ്പോ ആണ് മനസിലായത് അത് മറ്റവൾടെ വണ്ടി ആണെന്ന്..
പെട്ടന്നാണ് ഒരു ഐഡിയ വന്നത് മനസ്സിൽ.. അവൾ ആണെങ്കി ഇയർഫോൺ ഒക്കെ വച് പാട്ടും പടിയാണ് വരുന്നത്.. പണി കൊടുക്കാൻ തന്നെ ഞാൻ തീരുമാനിച്ചു..കുറച്ചു മുന്നോട്ടായി ഒരു ചെറിയ
💬 Comments
View all comments