Chapter Title : ഹന്നാഹ് ദി ക്വീൻ 4 [Loki]
നെൽപാടം ഉണ്ടായിരുന്നു..അത് കണ്ടതും ഞാൻ വണ്ടി കുറച്ചു വേഗത കുറച്ചു.. അവൾ അത്യാവശ്യം സ്പീഡിൽ തന്നെയാണ് വരുന്നത്.. ആ പാടത്തിന്റെ അടുത്തവൾ എത്തിയതും ഞാൻ വണ്ടി അവളുടെ സൈഡിലേക്ക് ചേർത്ത് ഓടിക്കാൻ തുടങ്ങി.. ജിത്തു ഇവനന്ത കാട്ടുന്നെന്ന് ചിന്തിച്ചതും അവളെ കണ്ടതും ഞാൻ എന്താ ചെയ്യാൻ പോവുന്നെന്ന് മനസ്സിലായതും എല്ലാം ഒരുമിച്ചായിരുന്നു.. അവന് എന്തെങ്കിലും പറയാനുള്ള ചാൻസ് പോലും ഞാൻ കൊടുത്തില്ല.. അതിന് മുന്പേ അവളുടെ വണ്ടിക്ക് വട്ടം വെക്കുന്നത് പോലെ ഞാൻ എന്റെ ബൈക്ക് അവളുടെ വണ്ടിയിൽ ഇടിക്കാൻ പോവുന്ന പോലെ ഓടിച്ചു..
ഞാൻ നേർക്കു വരുന്നത് കണ്ടിട്ട് അവൾ നേരെ വണ്ടി പാടത്തേക്കിറക്കി.. ഞാൻ ആണെങ്കി നിർത്താതെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ നേരെ വിട്ടു.. ജിത്തു "സോറി പെങ്ങളെന്ന് "ഉച്ചത്തിൽ അവളോട് വിളിച്ചു പറഞ്ഞു..
കുറച്ചു മുന്നോട്ടെത്തി ഞാൻ മിററിലൂടെ തിരിഞ്ഞു നോക്കുമ്പോ ചെളിയിൽ കുളിച്ചു ഇടുപ്പിൽ കയ്യും വച് ദേഷ്യത്തോടെ നമ്മളെ തന്നെ നോക്കി നിൽക്കുന്ന അവളെയാണ് കാണാൻ കഴിഞ്ഞത്..
ഞാൻ അത് കണ്ട് ഉറക്കെ ചിരിച്ചു പോയി..
"ആഹ്ഹ എന്താടാ മൈരേ.."
ജിത്തു എന്റെ വയറിനിട്ട് നന്നായി പിച്ചി..
"എന്തു പണിയാട കാണിച്ചേ.. അവൾക്കെന്തേലും പറ്റിയെങ്കിലോ മൈരേ "
ജിത്തു ദേഷ്യത്തോടെ എന്നോട് ചോദിച്ചു..
"അതിന് ഒന്നും പറ്റിയില്ലലോ..നീ കണ്ടില്ലേ അവൾ നീണ്ടു നിവർന്നു നിക്കുന്നത്.. കുറച്ചു ചെളി പറ്റിയിട്ടല്ലേ ഉള്ളു.."
ഞാൻ വളരെ പുച്ഛത്തോടെ മറുപടി കൊടുത്തു..
"നിന്നോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല.. ഇപ്പൊ തന്നെ മറ്റവന്മാരുടെ പ്രശ്നം ഉണ്ട്.. ഇവൾ ഇനി എന്തൊക്കെയാണാവോ ചെയ്തു കൂട്ടാൻ പോവുന്നത്.."
"അയ്യേ അവൾ എന്ത് ചെയ്യാനാടാ..അവൾക്കത് കിട്ടണ്ടതാണ്.. അവൾടെ കാര്യം ഞാൻ നോക്കിക്കോളും നീ ഡോണ്ട് വറി..."
"ഹ്മ്മ് ഹ്മ്മ് കണ്ടറിയണം..അവൾ ചില്ലറക്കാരിയൊന്നും അല്ല മോനെ.. നിന്നെ പഞ്ഞിക്കിടും അവൾ.. കണ്ടോ.."
"കാണാടാ.."
ഞാനും വിട്ടു കൊടുത്തില്ല..
അങ്ങനെ നമ്മൾ വീട്ടിലെത്തി..എല്ലാവരോടും കുറച്ചു സമയം സംസാരിച്ചിരുന്നു..
രാത്രി കിടന്നു കഴിഞ്ഞപ്പോ ആണ് ഫോൺ റിങ് ചെയ്തത്.. എടുത്ത് നോക്കിയപ്പോ സോഫിടെ പേർ കണ്ടിട്ട് ഞാൻ പെട്ടന്ന് പേടിച്ചു പോയി.. ഇനി അവന്മാർ
💬 Comments
View all comments