0%

Chapter Title : ഹന്നാഹ് ദി ക്വീൻ 4 [Loki]

Author : Kambikathakal Read All Parts 240

കൊണ്ട് വരുത്തിച്ചു.. അത്ര തന്നെ.."

"എന്തിനാ ഈ പാതിരാത്രിക്ക് വരുത്തിച്ചതെന്ന ചോദിച്ചേ ഞാൻ.."
ഞാൻ വീണ്ടും ദേഷ്യം ഒട്ടും കുറയാതെ ചോദിച്ചു..

"നിനക്ക് കുറച്ചു മര്യാദയുടെ കുറവുണ്ട്.. നീ ആദ്യം ഈ ദേഷ്യം ഒക്കെ കുറച്ചിട്ട് നല്ല രീതിയിൽ ചോദിക്ക് ഞാൻ എല്ലാം പറയാം..ഇപ്പൊ ഇത് മാത്രം അറിഞ്ഞാൽ മതി..ഇന്ന് ആ ബീച്ചിൽ നടന്നതൊന്നും സ്വപ്നമല്ല.. ആ സംശയം എന്തായാലും വേണ്ട..
പിന്നെ ഒരു കാര്യം കൂടി...അവന്റെ ഒരു കൈ ഓടിച്ചതല്ലേ ഞാൻ നീ വീണ്ടും പോയി മറ്റേ കൈ കൂടി ഓടിക്കണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ.. പാവം ചെറുക്കൻ..ഭക്ഷണം കഴിക്കാൻ ബാക്കി വച്ച കൈ ആയിരുന്നു അത്.. ഇനി അവൻ എന്തു ചെയ്യും.."
ആ സ്ത്രീ പറഞ്ഞു നിർത്തിയതും കറന്റ്‌ അടിച്ച അവസ്ഥയായിരുന്നു എനിക്കു..
അപ്പൊ ഇവളാണോ അവന്മാരെ അടിച്ചു പപ്പടം പോലെ ആക്കിയത്..

"അപ്പൊ.. അപ്പൊ... നിങ്ങളാണോ അവരെ..."
ഞാൻ വിക്കി വിക്കി ചോദിച്ചു..

"ഞാനാണോന്ന് ചോദിച്ചാൽ ഞാൻ തന്നെയാണ്.. പക്ഷെ അവരെ അടിച്ചതൊന്നും ഞാനല്ല..എനിക്കത്തിനുള്ള അനുവാദം ഇല്ല.. ഞാൻ ആണ് ചെയ്യിച്ചത്.. അത്രയറിഞ്ഞ മതി നീ.."

"പക്ഷെ എന്തിന്..."

"നിന്റെ കൂട്ടുകാരിയുടെ കരച്ചിൽ കണ്ടിട്ടെനിക്ക് സഹിച്ചില്ല.. മാത്രമല്ല അവന്മാരുമായി നീ തല്ലുകൂടിയാൽ ചിലപ്പോ അവന്മാരെ കുഴിയിലേക്ക് എടുക്കേണ്ടി വരും..നീ ആരാണെന്നും നിന്റെ ശക്തി എന്താണെന്നും നിനക്ക് ഇനിയും മനസ്സിലായിട്ടില്ല..അതുകൊണ്ട് എനിക്കു തന്നെ വേണ്ടത് ചെയ്യണ്ട വന്നു.."

"നിങ്ങളെന്തൊക്കെയാ പറയുന്നത്.. മനുഷ്യന് മനസിലാവുന്ന പോലെ പറ.. ഞാനിത് ആരാണെന്ന പറയുന്നത്.. കളിപ്പിക്കുകയാണോ എന്നെ.. നിങ്ങളെ എന്റെ കയ്യിൽ കിട്ടിയലുണ്ടല്ലോ.."
ഞാൻ വീണ്ടും ദേഷ്യത്തോടെ കയർത്തു..

"ആഹ് ഇതാണ് പറഞ്ഞത്.. നിന്നെ മര്യാദ പഠിപ്പിക്കാൻ ഞാനൊന്ന് നോക്കട്ടെ..അപ്പൊ ശെരി.. കാണാം.. അപ്പൊ പതിവ് വാചകം തന്നെ.. പേടിക്കേണ്ട.. ഞാൻ കൂടെ തന്നെ ഉണ്ട്.. പിന്നെ ഒരു കാര്യം കൂടി..ആ മോതിരം എവിടെയാണുള്ളതെന്ന് നിനക്ക് മാത്രമേ അറിയാൻ പറ്റുള്ളൂ.. അത് നീ വൈകാതെ അറിയും.. എന്നെ അറിയിക്കുക അതെവിടെയാണെന്ന് മനസ്സിലായാൽ.. ഞാനിപ്പോ പോവുന്നു..."

അത്രയും പറഞ്ഞു പതിവ് പോലെ ആ സ്ത്രീയുടെ രൂപം മെല്ലെ മറയുകയും എന്റെ ബോധം

💬 Comments

View all comments