0%

Chapter Title : ഹന്നാഹ് ദി ക്വീൻ 4 [Loki]

Author : Kambikathakal Read All Parts 727

സോഫി എന്റെ കയ്യിൽ നിന്നില്ല.. കൊല്ലണം കൊല്ലണം എന്നുള്ള ഒറ്റ ചിന്ത മാത്രേ അവൾടെ മനസിലുണ്ടായുള്ളു..
അവസാനം കരണം നോക്കിയൊന്ന് കൊടുക്കേണ്ടി വന്നു അവളൊന്നടങ്ങാൻ..അടികിട്ടി നിലത്തു വീണുപോയി സോഫി..
ശേഷം അവൾക്ടുത്തിരുന്നു കൊണ്ടു പറഞ്ഞു തുടങ്ങി..

"സോഫി നീയൊന്നടങ്ങ്... എനിക്കറിയാം നിനക്ക് നഷ്ടപ്പെട്ടതിന്റെ വില.. എനിക്കു മനസിലാവും എല്ലാം.. മരിക്കേണ്ടവർ തന്നെയാണ് ഇവന്മാർ.. ഒരു ദയയും ഇല്ലാതെ മരിക്കേണ്ടവർ...പക്ഷെ അത് നിന്റെ കൈ കൊണ്ട് വേണോ??!!.. അപ്പൊ നീയും അവരും തമ്മിലെന്ത് വത്യാസം ആണ് വരാൻ പോകുന്നത്.. ഇപ്പൊ ചെയ്യാൻ പോകുന്ന ഒരു പ്രവർത്തി കരണം നാളെ നീ ദുഃഖിക്കേണ്ടി വന്നാലോ.. നിന്നെ കൂടി നഷ്ടപ്പെട്ടാലുള്ള വീട്ടികരുടെ അവസ്ഥയെ പറ്റി ആലോചിച്ചു നോക്ക് നീ.. അശ്വിൻ ഇതാണ് നിന്നിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് തോന്നുന്നുണ്ടോ നിനക്ക്.. ആലോചിക്ക് ശരിക്ക് ആലോചിക്ക് നീ.....
ഇനി നിന്നെ തടയില്ല ഞാൻ.. കൊല്ലണോ നിനക്ക് ഇവനെ.. ഞാനുണ്ടാകും കൂടെ.. പറ.. എന്താ വേണ്ടത്.. നിനക്കിവന്മാരെ പോലെ ആവണോ.. അതോ നിനക്ക് നീയായി ജീവിക്കണോ.."

എന്നെ കെട്ടിപ്പിടിച് പൊട്ടിക്കരച്ചിലായിരുന്നു സോഫിയുടെ മറുപടി.. ഞാനും അവളെ ചേർത്തു പിടിച്ചു..അവളെ അശ്വസിപ്പിച്ചു ഞാൻ.. അവളൊന്നു ഓക്കെ ആയപ്പോ പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് എനിക്കു നേരെ നീട്ടി..
ഞാൻ അവളെ ചേർത്തു പിടിച്ചു നെറ്റിയിൽ ഒരുമ്മ കൊടുത്തു.. ശേഷം ഇങ്ങനെ പറഞ്ഞു..
"എനിക്കറിയായിരുന്നു നിനക്കതിനു പറ്റില്ലെന്ന്.. നീ ചെല്ല് ഞാൻ വന്നേക്കാം.."
സോഫി ഒന്നും മിണ്ടാതെ വണ്ടിക്കടുത്തേക്ക് നടന്നു..
നമ്മുടെ ആരേലും ഫോണിന്ന് വിളിച്ചാൽ ചിലപ്പോ പണി കിട്ടുമെന്നറിയാവുന്നത് കൊണ്ട് ഞാൻ അവന്റെ പോക്കറ്റിൽ നിന്ന് ഫോൺ

💬 Comments

View all comments