Chapter Title : ഹന്നാഹ് ദി ക്വീൻ 4 [Loki]
എടുത്ത് അവന്റെ ഫിംഗർപ്രിന്റ് വച് ലോക്ക് തുറന്നു വേഗം ആംബുലൻസിനെ വിളിച്ചു പറഞ്ഞു..
ശേഷം ചുറ്റും ഒന്ന് വീക്ഷിച്ചു.. എല്ലാത്തിന്റേം കയ്യും കാലും ഒടിച്ചിട്ടിട്ടുണ്ട്.. വേറെ മാരക പരിക്കൊന്നും ആർക്കും കാണാനില്ല.. ചെറിയ മുറിവ് മാത്രം.. കൂട്ടത്തിൽ ബോധമുള്ളത് ഇവന് മാത്രം.. പക്ഷെ എനിക്കു മനസിലാവാത്തത് ഇതൊരു ആക്സിഡന്റ് പോലെ വരുത്തിതീർത്തത് ആരാ.. വണ്ടി മറിച്ചിട്ടിട്ടുണ്ട്.. അതെന്തായാലും ഒരാളെ കൊണ്ട് പറ്റുന്നതല്ല.. ഇവന്മാരെ ഒക്കെ ഇങ്ങനെ ഒരു അവസ്ഥയിൽ ആകണമെങ്കിൽ ഒരു ഇരുപത് പേരെങ്കിലും കാണണം...
ഞാൻ മെല്ലെ അവന്റടുത് കുനിഞ്ഞിരുന്നു...ശേഷം ചോദിച്ചു..
"എന്തായിരുന്നു സംഭവിച്ചത്..."
"ഒന്നും ഓർമ്മയില്ല..ദയവ് ചെയ്തു എന്നെയൊന്നു ഹോസ്പിറ്റലിൽ കൊണ്ട് പോ.. പ്ലീസ്... എന്റെ കയ്യും കാലും ഒടിഞ്ഞിട്ടാ ഉള്ളത്.. വേദന സഹിക്കാൻ പറ്റുന്നില്ല.."
അവൻ കരഞ്ഞു കൊണ്ട് മറുപടി പറഞ്ഞു.. നന്നായി കള്ളും മണക്കുന്നുണ്ട് അവനെ.. ഓർമ്മ പോലും കിട്ടാതെ ഇമ്മാതിരി തല്ല് തല്ലിയത് ആരാണാവോ..
"അച്ചോടാ.. നല്ല വേദനയുണ്ടോ... ഏത് കൈ ആയിരുന്നു ഒടിഞ്ഞത്..."
ഞാൻ ചോദിച്ചതിന് അവൻ ഒടിഞ്ഞ കൈ കാണിച്ചു തന്നതും... ഒട്ടും താമസിപ്പിച്ചില്ല അവന്റെ മറ്റേ കൈ ഞാൻ പിടിച്ചു ഒടിച്ചതും ഒരുമിച്ചായിരുന്നു.. അവൻ എന്തേലും ശബ്ദമുണ്ടാക്കുന്നതിന് മുന്നേ അവിടെക്കിടന്ന ഒരു തുണിയെടുത്തു അവന്റെ വായിൽ തിരുകി ഞാൻ..
"നിന്നെയൊക്കെ ഇപ്പൊ അടിച്ചു പപ്പടം ആക്കിയത് ആരാണെന്ന് എനിക്കറിയില്ല.. പക്ഷെ ഒരു കാര്യം നീയൊക്കെ മനസ്സിൽ വച്ചോ.. ഇനി നീയൊക്കെ അവളുടെ മെക്കട്ട് കയറിയാൽ.. കൊല്ലും ഞാൻ.. ചുമ്മാ അങ്ങു കൊല്ലില്ല.. പച്ചയ്ക്ക് തീകൊളുത്തും നിന്നെയൊക്കെ...
അപ്പൊ വരട്ടെ.. എന്തായാലും കുറച്ചു മാസങ്ങൾ കഴിയാതെ നിന്നെക്കൊണ്ടുന്നും
💬 Comments
View all comments