Chapter Title : ഹന്നാഹ് ദി ക്വീൻ 4 [Loki]
നാണമില്ലേ ഇതൊക്കെ ഒളിഞ്ഞു നോക്കാൻ.."
"ഓഹോ.. കണ്ണിൽ കണ്ടെടുത്തുന്നൊക്കെ തോന്ന്യത് ചെയ്യുമ്പോ ആലോചിക്കണമായിരുന്നു.. എന്നിട്ടിപ്പോ ഞാൻ ഒളിഞ്ഞു നോക്കിന്ന്.."
അവൾ വളരെ സാധാരണയായിട്ടാണ് എന്നോട് സംസാരിച്ചത്.. എന്നോട് വളരെ അടുപ്പമുള്ള ആരോ സംസാരിക്കുന്നത് പോലെ..എന്നെ തന്നെ അത്ഭുതപ്പെടുത്തി അത്...
"ഞാൻ എന്ത് ചെയ്തെന്നാ.. മനുഷ്യന്മാരൊക്കെ ചെയ്യുന്നത് തന്നെയല്ലേ ഞാനും ചെയ്തുള്ളു.."
ഞാനും ഒട്ടും വിട്ടു കൊടുക്കാൻ നിന്നില്ല..
"ഹ്മ്മ് നീ മനുഷ്യനോ മൃഗമോ എന്ന് എനിക്കിപ്പോ സംശയായി തുടങ്ങി..നിന്നെ ഇങ്ങനെ കെട്ടഴിച്ചു വിട്ടാൽ പറ്റില്ല.. വരട്ടെ.. വഴിയുണ്ടാകാം..."
"അല്ല.. നിങ്ങളാരാ.. നിങ്ങളെന്തിനാ ഇങ്ങനെ എന്റെ കാര്യത്തിൽ ഇടപെട്ടുകൊണ്ടിരിക്കുന്നത്.. ഞാൻ എനിക്കു ഇഷ്ട്ടുള്ളത് ചെയ്യും.""
ഞാൻ ദേഷ്യത്തോടെ പറഞ്ഞു..
"നിന്റെ കാര്യത്തിൽ ഇടപെടാനുള്ള അവകാശമുള്ളത് കൊണ്ട്.. "
വളരെ കൂൾ ആയിട്ട് തന്നെ അവർ മറുപടി പറഞ്ഞു..
"എന്തവകാശം.. നിങ്ങൾ വീണ്ടും എന്നെ കളിപ്പിക്കുകയാണോ... ഞാൻ ചോദിച്ചതിന് ആദ്യം മറുപടി പറ.. എന്നെയെന്തിനാ ഇന്ന് ബീച്ച്ലേക്ക് വരുത്തിച്ചത്.. നാളായല്ലേ എന്നോട് വരാൻ പറഞ്ഞത് "
"ഓഹോ അപ്പൊ അതൊക്കെ ഓർമയുണ്ടായിരുന്നോ.. ഞാൻ നീ വരില്ലെന്ന് വിചാരിച്ചു.. അത് കൊണ്ട് വരുത്തിച്ചു.. അത്ര തന്നെ.."
"എന്തിനാ ഈ പാതിരാത്രിക്ക് വരുത്തിച്ചതെന്ന ചോദിച്ചേ ഞാൻ.."
ഞാൻ വീണ്ടും ദേഷ്യം ഒട്ടും കുറയാതെ ചോദിച്ചു..
"നിനക്ക് കുറച്ചു മര്യാദയുടെ കുറവുണ്ട്.. നീ ആദ്യം ഈ ദേഷ്യം ഒക്കെ കുറച്ചിട്ട് നല്ല രീതിയിൽ ചോദിക്ക് ഞാൻ എല്ലാം പറയാം..ഇപ്പൊ ഇത് മാത്രം അറിഞ്ഞാൽ മതി..ഇന്ന് ആ ബീച്ചിൽ നടന്നതൊന്നും സ്വപ്നമല്ല.. ആ സംശയം എന്തായാലും വേണ്ട..
പിന്നെ ഒരു കാര്യം കൂടി...അവന്റെ ഒരു കൈ
💬 Comments
View all comments