Chapter Title : ഹന്നാഹ് ദി ക്വീൻ 4 [Loki]
പോലെ.. ആ സ്ത്രീയുടെ ചെറിയ രൂപം മാത്രമല്ലാതെ ഒന്നും വ്യക്തമല്ല..
"നിങ്ങളെ കൊണ്ടിതെങ്ങനെ പറ്റുന്നു..എങ്ങനെയാണ് എന്നെ ഇങ്ങനെ കണ്ട്രോൾ ചെയ്യാൻ പറ്റുന്നത്.."
ആശ്ചര്യവും ഭയവും ഒന്നും എനിക്കു തോന്നുന്നുണ്ടായില്ല.. കാരണം ഇതാദ്യത്തെ സംഭവം അല്ലലോ..അത് കൊണ്ട് ഞാൻ വളരെ സമാദാനമായിട്ട് ആ സ്ത്രീയോട് ചോദിച്ചു..
"നാളെ മുതൽ നിനക്ക് ഉത്തരങ്ങൾ കിട്ടിതുടങ്ങും..ഭയപ്പെടേണ്ടതില്ല.. ഞാ..."
"ആഹ് ഞാൻ കൂടെ തന്നെ ഉണ്ടെന്നല്ലേ.. കേട്ട് മടുത്തു.. നിങ്ങൾക്കെന്താ ശരിക്ക് വേണ്ടത്.. നിങ്ങളാരാ.."
ഞാൻ ഇടക്ക് കേറി പറഞ്ഞു..
"മിണ്ടാതിരി ചെക്കാ.. തിരക്ക് കൂട്ടാതെ..നിന്നോട് പറഞ്ഞത് ചെയ് ആദ്യം.. ഞാൻ പോവുന്നു.. കാണാം.."
മുൻപ് സംസാരിച്ചത് പോലെ ഒന്നുമല്ലായിരുന്നു..പെട്ടന്ന് വളരെ സാദാരണയായി ആ സ്ത്രീ എന്നോട് സംസാരിച്ചത് കണ്ടിട്ട് എനിക്കു തന്നെ അതിശയം.. വീണ്ടും വീണ്ടും ഈ ശബ്ദം കേൾക്കുമ്പോ വളരെ പരിചയം ഉള്ള ശബ്ദം പോലെ തന്നെ തോനുന്നു..
"പോവല്ലേ.. ഒരു കാര്യം കൂടി.. നിങ്ങളെ ഞാൻ ആൾറെഡി അറിയോ?!!... നിങ്ങളുടെ ശബ്ദം....."
അത് പറഞ്ഞു മുഴുവിയ്ക്കാൻ എന്നെക്കൊണ്ടായില്ല.. അതിനു മുന്പേ ആ സെയിം പാറക്കെട്ടിന് മുകളിൽ നിന്നും എന്നെ കടലിലേക്ക് തള്ളിയിട്ടു ആ സ്ത്രീ...
പെട്ടന്ന് കണ്ണ് തുറക്കുമ്പോ ഞാൻ കാണുന്നത് എന്നെ തന്നെ നോക്കി നിക്കുന്ന ടീച്ചറെ ആണ്..ഞാൻ ആണെങ്കി എഴുന്നേറ്റ് നിക്കുന്നും ഉണ്ട്.. ക്ലാസ്സിൽ എല്ലാവരും എന്നെ തന്നെ നോക്കുന്നു.. ജിത്തുവും റഫീകും എന്നെ ആശ്ചര്യത്തോടെ നോക്കുന്നുണ്ട്..
എന്തു ചെയ്യുമെന്നോർത്ത് ഒരു പിടിയും കിട്ടാതെ വന്നപ്പോഴാണ് ടീച്ചർ ഇങ്ങനെ ചോദിച്ചത്..
"എന്തിനാ താൻ എഴുന്നേറ്റ് നിക്കുന്നത്.."
"മാം.. ആ ലാസ്റ്റ് പറഞ്ഞ ടോപ്പിക്ക് ഒന്ന് കൂടി
💬 Comments
View all comments