Chapter Title : ഹന്നാഹ് ദി ക്വീൻ [Loki]
ഡൌട്ട് അടിച്ചു.. നിങ്ങൾ ഇന്നലെ ബിയർ അടിച്ചില്ലേ മനുഷ്യ.. സത്യം പറഞ്ഞോ "
"എന്റെ പൊന്നു ലച്ചു നീ അറിയാതെ ഞൻ കുടിക്കോ "
"അയ്യടാ സോപ്പ് ഇടാൻ ഒന്നും നോക്കണ്ട മനുഷ്യ നിങ്ങൾ.. സ്മെല് അടിക്കുന്നോണ്ടല്ലേ ഇത് വരെ ഇല്ലാത്ത ഞാൻ എഴുന്നേൽക്കുന്നതിന് മുന്നേ എഴുന്നേറ്റുള്ള കുളി"
"എന്റെ ദൈവമേ ഒരു നല്ല ശീലം തുടങ്ങിയത് ഇത്ര വല്യ തെറ്റായോ"
"നിങ്ങൾക് രണ്ടു പേർക്കും നിങ്ങൾടെ റൂമിൽ പോയി വഴക്കിട്ടൂടെ.. രാവിലെ തന്നെ എന്തിനാ എന്റെ ഉറക്ക് കളയുന്നെ..ചെറിയ പിള്ളേരെ പോലെ..നല്ല ഒരു സ്വപ്നം കണ്ട് വരുവായിരുന്നു.. അത് പോയി കിട്ടി "
ഉറക്കം തടസ്സപ്പെട്ട സിദ്ധു എഴുന്നേറ്യിരുന്നു പറഞ്ഞു.
ഇത് കേട്ട് സിദ്ധുവിന്റെ അമ്മ ഒന്ന് ആക്കി പറഞ്ഞു
"എന്താ എന്റെ പൊന്നു മോൻ പറഞ്ഞെ.. രാവിലെയോ.. ആ കുന്ത്രാണ്ടം എടുത്തു സമയം ഒന്ന് നോക്കിയേ "
ഫോൺ എടുത്തു സമയം നോക്കിയ സിദ്ധു ചമ്മി..
"വാട്ട്..!
12:45???!"
ഇത് കേട്ടു ചിരിച്ചു കൊണ്ടും തന്റെ ഭാര്യയെ എങ്ങനെയും തണുപ്പിക്കണം എന്നതു കൊണ്ട് ടോപ്പിക്ക് മാറ്റാൻ ആയി സിദ്ധുന്റെ അച്ഛൻ പറഞ്ഞു
"ഡാ അതിന്റെ ഇടയിൽ നീ നമുക്ക് ഇട്ട് ഒന്ന് താങ്ങി ഇല്ലെടാ കള്ള.. നീ എന്തോന്നാ പറഞ്ഞെ പിള്ളേരെ പോലെയെന്നോ..
അതിനർത്ഥം നമുക്ക് വയസ്സായി എന്നല്ലെടി ഇവൻ പറഞ്ഞെ "
"ശരിയാണല്ലോ..ആർക്കാടാ വയസ്സയെ.. ആർക്കാടാ വയസ്സായെ "
എന്നും പറഞ്ഞു കൊണ്ട് അച്ഛനും അമ്മയും സിദ്ധുവിന്റെ ബെഡിൽ കയറി അവനെ ഇക്കിളിയാക്കിക്കൊണ്ടിരുന്നു.
"അയ്യോ എന്നെ കൊല്ലുന്നേ.. നാട്ടുകാരെ ഓടി വായോ"
സിദ്ധു
💬 Comments
View all comments