Chapter Title : ഹന്നാഹ് ദി ക്വീൻ [Loki]
ഇക്കിളി എടുത്ത് വിളിച്ചു കൂവി.
ആരും കണ്ടാൽ അസൂയപ്പെട്ടു പോവുന്ന ഒരു കൊച്ചു ഫാമിലി ആയിരുന്നു സിദ്ധുവിന്റെ.അച്ഛനും അമ്മയും പിന്നെ സിദ്ധുവും അടങ്ങുന്ന ഒരു കൊച്ചു ഫാമിലി.
സിദ്ധുവിനെ കുറിച്ച് പറഞ്ഞില്ലാലോ.19 വയസ്സായ ഒരു കൊച്ചു മിടുക്കൻ.അമേരിക്കയിൽ ആണ് സിദ്ധുവും ഫാമിലിയും സെറ്റൽഡ്.അവിടെ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് പഠിച്ചോണ്ടിരിക്കുവാണ് സിദ്ധു ഇപ്പൊ.അച്ഛനും അമ്മയും രണ്ടു പേരും വർക്ക് ചെയുന്നത് കൊണ്ട് ചെറുപ്പം മുതലേ പൈസയ്ക്കോ തന്റെ ആവിശ്യങ്ങൾക്കോ ഒരു കുറവും ഇല്ലാതെ ആണ് സിദ്ധു വളർന്നത്. നാട്ടിലും സിദ്ധുവിന്റെ അച്ഛൻ അതായത് വിഷ്ണുവിന് ഒരു കമ്പനി ഉണ്ട്. അത് നോക്കി നടത്തുന്നത് സിദ്ധുവിന്റെ അപ്പൂപ്പൻ ആണ്. പക്ഷെ സിദ്ധു ഇതുവരെ അപ്പൂപ്പനേം അമ്മൂമ്മയേം നേരിട്ടു കണ്ടിട്ടില്ല ട്ടോ.ഓർമ്മ വച്ച കാലം തൊട്ടേ സിദ്ധു അമേരിക്കയിൽ ആണ്. പക്ഷെ അവർ തമ്മിലുള്ള ബന്ധത്തിന് അതൊന്നും ഒരു പ്രശ്നം അല്ലായിരുന്നു. അവർ തമ്മിലുള്ള വീഡിയോ കാൾ ചെയ്യാത്ത ദിവസങ്ങൾ ഇല്ലായിരുന്നു സിദ്ധുവിന് ഭയങ്കര ഇഷ്ടാണ് അവന്റെ അപ്പൂപ്പനേം അമ്മൂമ്മയേം.
എല്ലാം ഉണ്ടെങ്കിലും ഒന്നിനും ഒരു കുറവും ഇല്ലെങ്കിലും എന്തോ ഒന്ന് സിദ്ധുവിന് തന്റെ ലൈഫിൽ നിന്ന് മിസ്സിംഗ് ആയിരുന്നു. അമേരിക്കൻ ലൈഫ്‌സ്‌റ്റൈലിനോടും ഭക്ഷണത്തോടും ഒക്കെ സിദ്ധുവിന് മടുപ്പ് തോന്നി തുടങ്ങിയിരുന്നു. അപ്പൂപ്പൻ നാട്ടിലെ ഫോട്ടോസ് ഒക്കെ സിദ്ധുവിന് അയച്ചു കൊടുക്കും. അതൊക്കെ കണ്ട് സിദ്ധു എപ്പഴും ചിന്തിക്കുന്ന ഒറ്റ കാര്യേ ഉള്ളു. ഇത്ര നല്ല ഒരു നാട് വിട്ടിട്ട് ന്തിനാ അച്ഛനും അമ്മേം ഇവിടെ സെറ്റൽഡ് ആയതെന്ന്. ഇനി ഇപ്പൊ നാട്ടിൽ പോവാൻ പറഞ്ഞാലോ അമ്മ കടിച്ചു കീറാൻ വരും സിദ്ധുവിനെ.
💬 Comments
View all comments