0%

Chapter Title : ഹന്നാഹ് ദി ക്വീൻ [Loki]

Author : Kambikathakal Read All Parts 471

ഒരിക്കലും ആർക്കും അണയ്ക്കാൻ പറ്റാത്ത പകയുടെ കൊടും തീ..

"പ്രഭോ "

ആരും കാണാതെ തനിക്കു ഭക്ഷണം കൊണ്ട് വന്ന ഒരു പടയാളിയുടെ വിളി കേട്ടാണ് ആ വൃദ്ധൻ ഉണർന്നത്.

"മം എന്താ.. നിന്നോട് പറഞ്ഞതല്ലേ ഇങ്ങനെ അപകടം പിടിച്ച പ്രവൃത്തി ഒന്നും കാണിക്കാൻ പാടില്ലെന്ന്.അവരുടെ ആൾകാർ ആരേലും അറിഞ്ഞ ബാക്കി വെക്കില്ല നിന്നെ.. എന്തായാലും ആഴ്ചയിൽ ഒരു ദിവസം ഭക്ഷണം കിട്ടുന്നുണ്ടല്ലോ ഇവിടന്ന് തന്നെ.. ജീവൻ പിടിച്ചു നിർത്താൻ എനിക്ക് അത് മതി"

ഗൗരവത്തോടെ ആ വൃദ്ധൻ പറഞ്ഞു വീണ്ടും അവിടെ തന്നെ കിടന്നു.

"എന്നാലും പ്രഭോ എനിക്കിതൊക്കെ കണ്ടു നില്കാൻ ആവുന്നില്ല എത്ര നാളെന്നു വച്ചിട്ട ഇങ്ങനെ..അങ് ഇവിടെ ഭക്ഷണം കിട്ടാതെ ഇരിക്കുമ്പോ എനിക്ക് ഒരിക്കലും ഭക്ഷണം ഇറങ്ങില്ല.. ദയവു ചെയ്തു ഇത് സ്വീകരിച്ചാലും "

ഒരു നോട്ടം മാത്രം ആയിരുന്നു ആ വൃദ്ധന്റെ മറുപടി.. ആ തീപാറുന്ന കണ്ണുകൾ കൊണ്ടുള്ള ഒരു നോട്ടം മാത്രം മതിയായിരുന്നു ആ പഴേ രാജാവിന്റെ അംശം ഇപ്പഴും അവിടെ ഉണ്ട് എന്ന് കാണിക്കാനായി.
അത് കണ്ടു പേടിച് തന്റെ വാക്കുകൾക്ക് ഇനി അവിടെ സ്ഥാനമില്ല എന്ന് മനസിലാക്കിയ പടയാളി തിരിഞ്ഞു നടക്കവെ ആ വൃദ്ധ മെല്ലെ എഴുന്നേറ്യിരുന്നു പറഞ്ഞു.

"അതവിടെ വച്ചിട്ട് പൊയ്ക്കോളൂ..ഇനി ഇതുപോലെ അപായം നിറഞ്ഞ പ്രവൃത്തി ഒന്നും കാണിക്കാതിരിക്കുക..പിടി കൊടുക്കാതെ സുരക്ഷിതമായിരിക്കുക.. പൊയ്ക്കോളൂ "

മറുതൊന്നും പറയാനില്ലാതെ ആ പടയാളി നടന്നകന്നു. വൃദ്ധ ഭക്ഷണം എടുത്ത് ആരും കാണാതെ ഇരിക്കാൻ പാകത്തിന് ഒളിച്ചു വച്ചു ആ കിടപ്പ് അങ്ങനെ തുടർന്നു.

-------------------------------

അപ്പൂപ്പൻ അയച്ചു

💬 Comments

View all comments