0%

Chapter Title : ഹന്നാഹ് ദി ക്വീൻ [Loki]

Author : Kambikathakal Read All Parts 472

തന്ന നാട്ടിലെ ഫോട്ടോസൊക്കെ നോക്കി ജിത്തൂനെ വെയിറ്റ് ചെയ്തിരിക്കുവർന്നു ഞാൻ.
അപ്പഴാണ് ഫോട്ടോസിൽ ഒന്ന് എന്റെ കണ്ണിൽ പെട്ടത്. ഒരു ചെറിയ കുളം. എന്താണെന്ന് അറിയില്ല ഭയങ്കരമായൊരു അട്ട്രാക്ഷൻ.അടുത്തിരുന്നു നോവൽ വായിക്കുവർന്ന അച്ഛനോട് ഞാൻ ചോതിച്ചു.

"അച്ഛാ ഇത് എവിടെയാ "

"എവടെ നോക്കട്ടെ "

എന്റെ കയ്യിന്നു ഫോൺ വാങ്ങിയ അച്ഛൻ ആദ്യം അത് കണ്ട് ഒന്ന് നെട്ടിയെങ്കിലും അത് പുറത്ത് കാണിക്കാതെ എന്നോട് ചോതിച്ചു.

"നിനക്കിതു ആരാ അയച്ചു തന്നത് "

"അപ്പൂപ്പൻ.. എന്തു പറ്റി "

എന്തോ അലോയ്ച്ചു കൊണ്ട് അച്ഛൻ തുടർന്നു.

"ഒന്നുല്ലടാ അത് അച്ഛന്റെ തറവാട്ടിലുള്ള കുളം ആണ്.. ഇപ്പൊ അതൊന്നും ഉപയോഗിക്കാറില്ല "

അതും പറഞ്ഞോണ്ട് അച്ഛൻ നോവൽ വായന തുടർന്നു.അപ്പൊ തന്നെ ജിത്തുവും കേറി വന്നു.

അച്ഛൻ ആയിരുന്നു മേക്കപ്പ് ചെയ്തു തരാമെന്ന് ഏറ്റത്.എന്നെയും ജിത്തൂനേം കണ്ണടച്ച് ഇരുത്തി എന്തോക്കെയോ കാട്ടിക്കൂട്ടിക്കൊണ്ടിരുന്നു അച്ഛൻ.

"കണ്ണ് തുറക്കട്ടെ അച്ഛാ.. വല്ലോം നടക്കോ "

"ഒന്ന് അടങ്ങിയിരിക്കെടാ..5 മിനിറ്റ് കൂടി ഇപ്പൊ കഴിയും "

കുറച്ചു കൂടി കഴിഞ്ഞു അച്ഛൻ തുടർന്നു.
"ഓക്കെ രണ്ടാളും കണ്ണ് തുറന്നോളൂ "

കണ്ണ് തുറന്നു നോകിയ ഞാനും ജിത്തും ഒരുമിച്ച് നെട്ടി.. അമ്മാതിരി വാമ്പയർ ലുക്ക്‌.

"ശോ അല്ലെങ്കിലും വിഷ്ണു അങ്കിൾ അടിപൊളിയാ അല്ലേടാ സിദ്ധു "

"പിന്നേ എന്റെ അല്ലെ അച്ഛൻ.. അച്ഛാ ആ പല്ല് കൂടി സെറ്റ് ആക്കിതാ വേഗം "

അങ്ങനെ കോസ്റ്റും ഒക്കെ ചേഞ്ച്‌ ചെയ്തു കിച്ചണിൽ ആയിരുന്ന അമ്മയോടും യാത്ര പറഞ്ഞു ഞാനും ജിത്തും ഇറങ്ങി.

💬 Comments

View all comments