0%

Chapter Title : ഹന്നയുടെ ദുരിതം 3 [പ്രിയപ്പെട്ട പ്രിയ]

കുറച്ച് കഴിഞ്ഞ് സാറാമ്മ കണ്ണുകൾ തുടച്ച് എഴുന്നേറ്റു. ഹന്ന ഭയത്തോടെ നിലത്ത് തളർന്ന് കിടന്ന് മമ്മിയെ നോക്കി.

സാറാമ്മ:"നിനക്ക് പറയാനുള്ളതെല്ലാം നീ പറഞ്ഞ് കഴിഞ്ഞല്ലോ. ഇനി നിനക്ക് പോകാം. ഈ തേവിടിശിയെ വീട്ടിലേക്ക് വിളിച്ച് കൊണ്ട് വന്നത് ഞാൻ ആണല്ലോ. അതിന് എൻ്റെ കുടുംബക്കാർ അനുഭവിക്കേണ്ട കാര്യമില്ല. നിനക്ക് നഷ്ടപ്പെട്ട ഇരുപത്തി രണ്ടര കോടിയും നാളെ തന്നെ ഞാൻ നിനക്ക് തിരിച്ച് തന്നോളാം. ഇനി ഒറ്റ അടിക്ക് അത്രയും തരാൻ ബാങ്കിൽ ഇല്ലെങ്കിൽ ഞങ്ങളുടെ എസ്റ്റേറ്റ് നിൻ്റെ പേരിൽ എഴുതി തരാം. അതിന് എന്തായാലും 40 കോടിയിൽ മുകളിൽ മതിപ്പ് ഉണ്ട്. സാരമില്ല, എൻ്റെ കുടുംബം കാരണം നിനക്കുണ്ടായ മനോവിഷമങ്ങൾക്ക് ഉള്ള നഷ്ടപരിഹാരം ആയി കരുതിയാൽ മതി. നാളെ സൂര്യൻ അസ്തമിക്കുന്നതിന് മുൻപ് നിൻ്റെ അക്കൗണ്ട് ഞാൻ സെറ്റിൽ ചെയ്യും. പോലീസ് കേസൊന്നും തൽക്കാലം വേണ്ട. കുടുംബത്തിന് ചീത്തപ്പേരാകും".

പിന്നെ സാറാമ്മ ഹന്നയെ നോക്കി പറഞ്ഞു "വൈകുന്നേരം നിന്നോട് ഇറങ്ങി പോകാൻ ഞാൻ പറയുന്നില്ല. അത് എൻ്റെ മര്യാദ. നാളെ നേരം വെളുക്കുമ്പോൾ നീ ഈ വീടിൻ്റെ പടി ഇറങ്ങിക്കോണം. പിന്നെ നീ ഇവൻ്റെ കയ്യിൽ നിന്ന് മോഷ്ടിച്ച ഇരുപത്തി രണ്ടര കോടി രൂപ, അത് നീ കുറച്ച് ദിവസം എൻ്റെ മോൻ്റെ കൂടെ കിടന്നതല്ലേ. അതിനുള്ള കൂലി ആയിട്ട് നീയും നിൻ്റെ വീട്ടുകാരും കൂടെ പുഴുങ്ങി തിന്നോ".

എന്നിട്ട് സാറാമ്മ തിരിഞ്ഞ് ഉള്ളിലേക്ക് കയറി പോയി. ഹന്ന തളർന്ന് പാതി ബോധം പോയപോലെ ആ വീടിൻ്റെ മുറ്റത്ത് തന്നെ തളർന്ന് വീണു.

വർഗീസ് കുറച്ച് നേരം

💬 Comments

View all comments