Chapter Title : ഹന്നയുടെ ദുരിതം 3 [പ്രിയപ്പെട്ട പ്രിയ]
മുൻപിൽ വ്യഭിചരിച്ച് കാശ് ഉണ്ടാക്കാൻ നോക്കാതെ, നല്ല രീതിയിൽ ജീവിക്കാൻ നോക്ക്".
അയാള് കാറുമായി പോയിട്ടും ഹന്ന അനങ്ങിയില്ല. അവൾക്ക് ഇനി എന്തെന്ന് ഒരു എത്തും പിടിയും കിട്ടിയില്ല. കാര്യങ്ങള് എല്ലാം അറിയുന്ന ജോവിന് മാത്രമേ അവളെ രക്ഷിക്കാൻ പറ്റു. പക്ഷേ ജോ ആണെങ്കിൽ ഫോൺ പോലും ഇല്ലാത്ത എവിടെയോ ആണുള്ളത്. തനിക്ക് എന്ത് വന്നാലും കുഴപ്പമില്ല, പക്ഷേ അവൻ എല്ലാം അറിഞ്ഞ് വരുമ്പോഴേക്കും എസ്റ്റേറ്റ് ആ നാറിയുടെ പേരിലാകും. അല്ലെങ്കിൽ ഇരുപത്തിരണ്ടര കോടിയും ആയി അവൻ നാട് വിട്ടിട്ടുണ്ടാകും.
എന്ത് വന്നാലും ദിയയ്ക്കും മിയയ്ക്കും ഒരു നാണക്കേട് ഉണ്ടാവാൻ പാടില്ല എന്ന് അവളും ജോവും കൂടെ എടുത്ത തീരുമാനം ആണ്. നാളെ അവന് എന്ത് വന്നാലും ആ എസ്റ്റേറ്റ് കിട്ടാൻ പാടില്ല.
അവൾ മെല്ലെ കൈ കുത്തി എഴുന്നേറ്റു. വെച്ച് വെച്ച് അവൾ ഉള്ളിലേക്ക് നടന്നു. അവളുടെ വയറിൽ അയാള് തൊഴിച്ച ഭാഗത്തും, സാറാമ്മ അടിച്ച കവിളിലും നല്ല വേദനയുണ്ടായിരുന്നു. പക്ഷേ അതവൾ കാര്യമാക്കിയില്ല. അകത്ത് കയറിയ അവൾ ഹാളിൽ തലയ്ക്ക് കൈ കൊടുത്ത് ഇരിക്കുന്ന സാറാമ്മയെ കണ്ടു. പക്ഷേ ഇനി മമ്മിയുടെ മുൻപിൽ പോയി നോക്കാൻ ഉള്ള ധൈര്യം അവൾക്കില്ല. അല്ലെങ്കിൽ തന്നെ ഇനി എന്ത് പറയാൻ ആണ്. എന്ത് പറഞ്ഞാലും മമ്മിയും പപ്പയും തന്നെ വിശ്വസിക്കില്ല. അവൾ ഭിത്തിയിൽ പിടിച്ച് പിടിച്ച് മെല്ലെ മുകളിലേക്ക് കയറി പോയി. എന്നിട്ട് ആദ്യം അവൾ അവളുടെ ബാഗ് എടുത്ത് അതിൽ ഓരോന്നായി എടുത്ത് പാക്ക് ചെയ്യാൻ ആരംഭിച്ചു. പാക്ക് ചെയ്ത് കൊണ്ടിരിക്കുമ്പോൾ അവൾക്ക് ആ പച്ച
💬 Comments
View all comments