Chapter Title : ഹന്നയുടെ ദുരിതം 3 [പ്രിയപ്പെട്ട പ്രിയ]
ഗൗൺ കൈയ്യിൽ കിട്ടി, അവളുടെ നാശത്തിൻ്റെ ഓർമ്മയായ ഗൗൺ. അവൾ ഒരു നിമിഷം അതിൽ നോക്കി നിന്നിട്ട് അലറി കൊണ്ട് അത് പിച്ചി ചീന്താൻ തുടങ്ങി. അവളുടെ ദേഷ്യവും സങ്കടവുമെല്ലാം അവൾ ആ ഗൗണിനോട് കാണിച്ചു. കഷ്ണം കഷ്ണം ആയി അത് വലിച്ച് കീറിയിട്ടും ദേഷ്യം മാറാതെ അവൾ അതെല്ലാം എടുത്ത് കൊണ്ടുപോയി ബാത്ത്ടബിൽ കൊണ്ടുപോയിട്ട് candle lighter എടുത്ത് അതിന് തീ ഇട്ടു.
താഴെന്ന് എന്തോ ശബ്ദം കേട്ടവൾ ചെവി കൂർപ്പിച്ചു. അതെ പപ്പയുടെ ശബ്ദം ആണ്. പപ്പയും തന്നെ വെറുക്കും ഇപ്പൊൾ. അവൾ ബാത്രൂമിൽ തന്നെ നിലത്തിരുന്ന് കരഞ്ഞു.
✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️
അടുത്ത ദിവസം വർഗീസ് സാറാമ്മ പറഞ്ഞതനുസരിച്ച് ഉച്ചക്ക് തന്നെ എസ്റ്റേറ്റിൻ്റെ കൈമാറ്റം ചെയ്യുന്നതിൻ്റെ ധാരണയിൽ ഒപ്പിടാൻ ആയിട്ട് സന്തോഷത്തോടെ അവരുടെ വീട്ടിൽ എത്തി.
അയാളെ പുഞ്ചിരിച്ച് കൊണ്ട് ഫിലിപ്പ് ഉള്ളിലേക്ക് ക്ഷണിച്ചു. ഉള്ളിൽ സാറാമ്മയും, അനിയത്തി ലീലാമ്മയും(ദിയയുടെയും മിയയുടെയും മമ്മി)ഉണ്ടായിരുന്നു. അവരും വർഗീസിനെ പുഞ്ചിരിച്ച് കാണിച്ചു.
ഫിലിപ്പ് ഫോണെടുത്ത് ഡയൽ ചെയ്തിട്ട് "ഹലോ.. എത്തിയോ? ഓ ശരി. എങ്കിൽ ഞങ്ങൾ വെയിറ്റ് ചെയ്യാം".
ഫിലിപ്പ് വർഗീസിനോട് "രജിസ്ട്രാറെയും കൂട്ടി വക്കീൽ ഒരു അര മണിക്കൂറിനുള്ളിൽ എത്തും. അത് വരെ കാത്ത് ഇരിക്കാൻ ബുദ്ധിമുട്ടില്ലല്ലോ".
വർഗീസ്:"ഏയ് എന്ത് കുഴപ്പം. നമ്മള് കുടുംബക്കാരല്ലേ, അല്ലേ വല്യേച്ചി".
സാറാമ്മ ഒന്ന് പുഞ്ചിരിച്ചു. വർഗീസിന് എന്തോ ഒരു പന്തി കേടു തോന്നി, സാധാരണ വല്യേച്ചിക്ക് തന്നെ കണ്ണെടുത്താൽ കണ്ട് കൂടാത്തതാണ്. ഇന്നെന്താ പിന്നെ പുഞ്ചിരിക്കുന്നത്? ഒരു പക്ഷെ എൻ്റെ കാശ് മുഴുവൻ അവര് കാരണം നഷ്ടപ്പെട്ടത് കൊണ്ടുള്ള വിഷമം
💬 Comments
View all comments