0%

Chapter Title : ഹന്നയുടെ ദുരിതം 3 [പ്രിയപ്പെട്ട പ്രിയ]

കൊണ്ടായിരിക്കും.

ഫിലിപ്പ്:"കേട്ടോ വർഗീസെ, ഇന്നലെ ഞാൻ ഓഫീസിൽ നിന്ന് വന്ന് കയറിയപ്പോൾ കാണുന്നത് സാറാമ്മ ദിയയേയും മിയയെയും നിർത്തി പൊരിക്കുന്നതാണ്. അവർ എല്ലാ ദിവസവും ഹന്നയുടെ അടുത്ത് ഡാൻസോ എന്തോ പഠിക്കാൻ വരാറുണ്ടേ. അവരോട് ഇവള് ഇനി തൊട്ട് ഡാൻസെന്ന് വല്ലതും പറഞ്ഞ് ഈ പരിസരത്തേക്ക് വന്നാൽ മുട്ടുകാല് തല്ലി ഒടിക്കുമെന്ന് പറഞ്ഞ് അവരെ ഇറക്കി വിട്ടു".

വർഗീസ്:"അത് നന്നായി വല്യേച്ചി. ഹന്നയെ പോലൊരു പെണ്ണിൻ്റെ കൂടെ കൂട്ട് കൂടിയാൽ നമ്മുടെ പാവം മക്കളും വഴി തെറ്റി പോകും".

ഫിലിപ്പ്:"അതേന്നെ. അങ്ങനെ അവരെ പറഞ്ഞ് വിട്ടതിന് ശേഷമാണ്, ഇവൾ എന്നോട് സംഭവിച്ച കാര്യങ്ങള് എല്ലാം പറയുന്നത്. സത്യം പറയാലോ വർഗീസെ, ഞാൻ തളർന്ന് ദാ അവിടെ ഇരുന്നു പോയി. എൻ്റെ കണ്ണിൽ എല്ലാം ഉണ്ടല്ലോ ഇരുട്ട് കയറുന്നത് പോലെ തോന്നി പോയി. അത്രയും ഞാൻ ആ ഹന്ന കൊച്ചിനെ ഇഷ്ടപ്പെട്ടിരുന്നു".

വർഗീസ് ഫിലിപ്പിനെ ആശ്വസിപ്പിക്കാൻ വേണ്ടി തോളിൽ തട്ടി കൊണ്ട് "സാരമില്ല പോട്ടെ, ഇപ്പോഴെങ്കിലും അവളുടെ തനി കൊണം നമ്മള് അറിഞ്ഞല്ലോ. അത് തന്നെ കർത്താവിൻ്റെ അനുഗ്രഹം".

ഫിലിപ്പ്:"പക്ഷേ വർഗീസേ ഈ ദിയയും മിയയും ഉണ്ടല്ലോ. ഇത് പോലെ രണ്ട് കുരുത്തംകെട്ടവരെ ഞാൻ കണ്ടിട്ടില്ല. അല്ലപ്പിന്നെ.. ഈ സാറാമ്മ അവരോട് ഇറങ്ങി പോകാൻ പറഞ്ഞതല്ലേ, എന്നിട്ട് അവരെന്താ ചെയ്തതെന്ന് അറിയുമോ, ദേ അവിടെ ആ ജനലിൻ്റെ പുറകിൽ ഒളിച്ചിരുന്നു സാറാമ്മ എന്നോട് പറഞ്ഞതെല്ലാം ഒളിച്ചിരുന്നു കേട്ടു. എന്നിട്ട് അവർ കരഞ്ഞ് കൊണ്ട് തിരിച്ച് കയറി വന്ന് വേറൊരു കഥ ഞങ്ങളോട് പറഞ്ഞു".

വർഗീസിൻ്റെ ഉള്ളിൽ ഭയം നിറഞ്ഞു.

💬 Comments

View all comments