0%

Chapter Title : ഹന്നയുടെ ദുരിതം 3 [പ്രിയപ്പെട്ട പ്രിയ]

അയാള് വിക്കി വിക്കി പറഞ്ഞു "ചേട്ടാ.. റെജിസ്ട്രാർ എത്താറായോന്ന് ഒന്ന് വിളിച്ച് ചോദിച്ചേ. ഇല്ലെങ്കിൽ ഞാൻ പോയിട്ട് പിന്നെ വരാം. കുറച്ച് തിരക്കുണ്ടായിരുന്നേ".

ഫിലിപ്പ്:"ഹ. അവിടെ ഇരിക്കെൻ്റെ വർഗീസെ. അവർ എപ്പോൾ എത്തും. എന്നാലും എൻ്റെ സാറമ്മേ, ഒരു മര്യാദ എല്ലാം വേണ്ടേ. വർഗീസ് വന്നിട്ട് ഇത് വരെ വെള്ളം പോലും കൊടുത്തില്ലല്ലോ? കണ്ടില്ലേ പാവത്തിൻ്റെ തൊണ്ട എല്ലാം വരളുന്നു".

വർഗീസ് തിരിഞ്ഞ് സാറാമ്മയേയും അടുത്ത് ഇരിക്കുന്ന ലീലാമ്മയേയും നോക്കി. അവരുടെ മുഖത്ത് പുഞ്ചിരി ഇല്ലായിരുന്നു. കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നെങ്കിലും ആ കണ്ണുകളിൽ തീ എരിയുന്നത് വർഗീസിന് വ്യക്തമായി മനസ്സിലായി.

ഫിലിപ്പ് ഉള്ളിലേക്ക് നോക്കി "മോളെ.. ഒരു ഗ്ലാസ് വെള്ളം ഇങ്ങെടുത്തോ".

സെക്കൻഡുകൾക്ക് ഉള്ളിൽ അകത്ത് നിന്ന് ഒരു ഗ്ലാസ് വെള്ളവുമായി ഹന്നയും പുറകെ ദിയയും മിയയും വന്നു. മനോഹരമായി പുഞ്ചിരിച്ച് കൊണ്ട് ഹന്ന അയാളുടെ നേരെ ആ ഗ്ലാസ് വെള്ളം നീട്ടി. അയാള് വിറക്കുന്ന കൈകളോടെ അവളുടെ കയ്യിൽ നിന്ന് ഗ്ലാസ് മേടിക്കാൻ കൈ നീട്ടി. എന്നാൽ ഹന്ന ആ ഗ്ലാസ് വെള്ളം അയാളുടെ തലയിലൂടെ കമത്തുകയാണ് ചെയ്തത്.

ഫിലിപ്പ് ദേഷ്യത്തോടെ "ഞാൻ ഇപ്പോഴും ചിന്തിക്കാറുണ്ടായിരുന്നു ഈ ദിയയും മിയയും എന്താ ഇങ്ങനെ കുരുത്തംകെട്ട പിള്ളേര് ആയി പോയതെന്ന്. ഇന്നലെയാ എനിക്ക് അതിനുള്ള ഉത്തരം കിട്ടിയത്. അവർ കുരുത്തം കെട്ടവർ അല്ലായിരുന്നെങ്കിൽ, അവർ നേരെ വീട്ടിലേക്ക് തിരിച്ച് പോയിരുന്നെങ്കിൽ, ഞങ്ങളുടെ ഹന്ന മോള് ഇന്ന് ഇവിടെ ഉണ്ടാകുമായിരുന്നില്ല. പക്ഷേ കർത്താവിൻ്റെ അനുഗ്രഹം ഞങ്ങളുടെ കൂടെ ഉണ്ടടാ".

വർഗീസ്:"ചേട്ടാ. ഇവർ പറഞ്ഞതെല്ലാം കള്ളമാ. ഇവരാണ് എൻ്റെ

💬 Comments

View all comments