Chapter Title : ഹന്നയുടെ ദുരിതം 3 [പ്രിയപ്പെട്ട പ്രിയ]
കാശ് മുഴുവൻ കൊണ്ടുപോയത്".
സാറാമ്മ എഴുന്നേറ്റ് വന്ന് അവൻ്റെ കരണ കുറ്റി നോക്കി ഒന്ന് പൊട്ടിച്ചു. പുറകെ ലീലാമ്മയും. വർഗീസ് അവരുടെ കയ്യിൽ നിന്ന് രക്ഷപെടാൻ കുതറി മാറി സോഫയുടെ പുറകിൽ പോയി ഒളിച്ചു.
ഫിലിപ്പ്:"എടാ വർഗീസെ, ഈ ദിയയും മിയയും ഇന്നലെ ഭയങ്കര പുളു തന്നെ ഇറക്കി വിടുവായിരുന്നു. ഈ പാവം ഹന്ന കൊച്ചെന്തോ കരാട്ടെ ചാമ്പ്യൻ ആണെന്നോ, കളരി പഠിച്ചിട്ടുണ്ടെന്നോ അങ്ങനെ എന്തെല്ലാമോ. എന്നാൽ പിന്നെ അതൊന്ന് കാണണമെന്ന് ഞാനും തീരുമാനിച്ചു".
ഫിലിപ്പ് ഹന്നയെ നോക്കി "മോളെ കാണിച്ചേടീ നിൻ്റെ കരാട്ടെ. ഞങ്ങളും കൂടെ ഒന്ന് കാണട്ടെ".
ഫിലിപ്പ് കസേരയിലേക്ക് ചാരി ഇരുന്ന് കൈകൾ രണ്ടും തലയുടെ പുറകിൽ വെച്ച് ഇരുന്നു. ഹന്ന പപ്പയെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് സോഫയുടെ പുറകിൽ ഒളിച്ചിരിക്കുന്ന വർഗീസിൻ്റെ അടുത്തേക്ക് നടന്നു. കണ്ണിൽ എരിയുന്ന തീയും ആയി നടന്നടുക്കുന്ന ഹന്നയെ കണ്ട് വർഗീസ് കൈ കൂപ്പി.
ഒരു പത്ത് മിനിറ്റോളം കഴിഞ്ഞ്, വർഗീസ് വീണ്ടും ഇഞ്ച പരുവം ആകുന്നത് വരെ ഹന്നയും, ദിയയും, മിയയും മാറി മാറി അയാളെ പെരുമാറി. ഇടക്ക് ഓരോ ഗസ്റ്റ് അപ്പിയറൻസ് പോലെ ഫിലിപ്പും, സാറാമ്മയും, ലീലാമ്മയും മാറി മാറി വന്ന് അവനിട്ടു പൊട്ടിച്ചു.
എല്ലാം കഴിഞ്ഞ് അവനെ കോരി എടുത്ത് അവൻ്റെ തന്നെ കാറിൽ ഇട്ടിട്ട് സ്വന്തം ഡ്രൈവറോട് അവനെ അവൻ്റെ വീട്ടിൽ കൊണ്ട് പോയി ആക്കാൻ ഫിലിപ്പ് പറഞ്ഞു.
തിരിച്ച് ഉള്ളിൽ വന്നപ്പോൾ സാറാമ്മ ഹന്നയെ കെട്ടി പിടിച്ച് നിൽക്കുകയാണ്. രണ്ട് പേരും കരയുന്നുണ്ട്.
സാറാമ്മ:"മോള് വന്നപ്പോൾ മുതൽ മോൾക്ക് ഞാൻ
💬 Comments
View all comments