Chapter Title : ഹന്നയുടെ ദുരിതം 3 [പ്രിയപ്പെട്ട പ്രിയ]
വിഷമം മാത്രമേ തന്നിട്ടുള്ളൂ. മോളെന്നോട് ക്ഷമിക്കണം".
ഹന്ന കരഞ്ഞ് കൊണ്ട് "മമ്മി, ഇങ്ങനെ എല്ലാം പറയാതെ".
ഫിലിപ്പ് കണ്ണീരിൽ കലർന്ന ഒരു ചിരി ചിരിച്ച് കൊണ്ട് "ഇത് ഇന്നലെ വൈകുന്നേരം തൊട്ട് തുടങ്ങിയ മാപ്പ് പറച്ചിൽ ആണല്ലോ. ഇതിനൊരു അവസാനമില്ലേ?"
ദിയയും മിയയും ഫിലിപ്പിൻ്റെ അടുത്തേക്ക് വന്നിട്ട്, ഫിലിപ്പിൻ്റെ വയറ്റിൽ മെല്ലെ ഒന്നിടിച്ചു.
ദിയ:"അതേ, ഇതിൻ്റെ ഇടക്ക് കൂടെ മൂന്ന് പ്രാവശ്യമ വല്യപ്പപ്പ ഞങ്ങളെ കുരുത്തംകെട്ടവർ എന്ന് വിളിച്ചത്. Situation അതായത് കൊണ്ട് അന്നേരം ഞങ്ങൾ ഒന്നും പറഞ്ഞില്ലന്നേ ഉള്ളൂ. Beware. ഇത് ലാസ്റ്റ് വാണിങ് ആണ്. ഇല്ലെങ്കിൽ പണ്ട് പേരപ്പന് സമ്മാനമായി കൊടുത്ത പടക്കം ഇനിയും ഉണ്ട് ഞങ്ങളുടെ കയ്യിൽ. സൂക്ഷിച്ചോ".
ഫിലിപ്പ് ചിരിച്ച് കൊണ്ട് അവരെ കെട്ടി പിടിച്ചു.
സാറാമ്മ ഹന്നയെ അപ്പോഴും ചേർത്ത് പിടിച്ച് കൊണ്ട് തന്നെ "എന്നാലും ഇത്ര ഒക്കെ നടന്നിട്ടും ജോ എന്താ ഒന്നും നമുടെ അടുത്ത് പോലും പറയാതെ ഇരുന്നത്?"
മിയ:"അല്ലേലും ആ പഴംവിഴുങ്ങിയെ കൊണ്ട് എന്താ പ്രയോജനം"
സാറാമ്മ:"ഡീ പെണ്ണെ, എൻ്റെ മോനെയാണോ നീ പഴം വിഴുങ്ങി എന്ന് വിളിച്ചത്? അവനിങ്ങ് വരട്ടെ. നിനക്കിട്ട് കിട്ടും".
മിയ:"അതിന് ചേട്ടനെ പഴം വിഴുങ്ങി എന്ന് വിളിച്ചത് ഞാനല്ല വല്യമമ്മി തന്നെയാണ്. ഞാൻ സ്വന്തം മമ്മി ചേട്ടനെ വിളിച്ച പേര് വീണ്ടും വിളിച്ചു എന്നെ ഉള്ളു".
സാറാമ്മ:"ഞാൻ എന്നാടീ എൻ്റെ മോനെ പഴം വിഴുങ്ങി എന്ന് വിളിച്ചത്?"
മിയ:"അന്ന് ഞാൻ ഒരു YouTube വീഡിയോ അയച്ച് തന്നില്ലായിരുന്നോ? മാളിൽ വെച്ച് ശല്യം ചെയ്ത പൂവാലന്മാരെ പറന്ന് തൊഴിക്കുന്ന ഒരു പെണ്ണിൻ്റെ.
💬 Comments
View all comments