Chapter Title : ഹന്നയുടെ ദുരിതം 3 [പ്രിയപ്പെട്ട പ്രിയ]
അത് കണ്ടിട്ട് എന്താ പറഞ്ഞത് നല്ല ചുണക്കുട്ടി പെണ്ണും, പഴംവിഴുങ്ങി ഭർത്താവും എന്നല്ലേ? ദേ നിങ്ങള് ചുറ്റി പിടിച്ചിരിക്കുന്ന ആ മൊതലാണ് ആ ചുണക്കുട്ടി പെണ്ണ്. നിങ്ങളുടെ മോൻ ആ ഐപിഎസ് ആണ് ആ പഴംവിഴുങ്ങി ഭർത്താവ്".
സാറാമ്മ അത്ഭുതത്തോടെ ഹന്നയെ നോക്കി. ഹന്ന ചമ്മി തല കുനിച്ചു.. സാറാമ്മ അവളെ സ്നേഹത്തോടെ കെട്ടി പിടിച്ച് നെറ്റിയിൽ ചുംബിച്ചു.
✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️
മൂന്നാഴ്ചത്തെ BSF ഡ്യൂട്ടിയും കഴിഞ്ഞ് തിരിച്ച് വരാൻ നേരത്ത് ഒരു സർപ്രൈസ് ആകട്ടെ എന്ന് വിചാരിച്ച് ജോ ആരോടും പറഞ്ഞില്ല. ടൗണിൽ നിന്ന് ഒരു യൂബർ ബുക്ക് ചെയ്ത് വീട്ടിലേക്ക് എത്തി. വീടിൻ്റെ വാതിൽ തുറന്ന ജോ കാണുന്നത് സാറാമ്മയുടെ കാൽക്കൽ നിലത്തിരിക്കുന്ന ഹന്നയെ ആണ്. ജോവിൻ്റെ ഉള്ളിൽ ദേഷ്യം ഇരച്ച് കയറി. ഹന്നയ്ക്ക് സീറ്റിൽ ഇരിക്കാൻ പോലും അനുവാദം മമ്മി കൊടുക്കുന്നില്ലേ എന്ന് ചിന്തിച്ച് അവൻ അകത്തേക്ക് കയറി. എന്നാൽ പിന്നെ നടന്നത് കണ്ട് അവൻ ഞെട്ടി അവിടെ നിന്ന് പോയി. സാറാമ്മ അവളുടെ തലയിൽ എണ്ണ തേച്ച് കൊടുക്കുകയാണ്. ഒപ്പം അവൾക്ക് തലയിൽ മസാജും ചെയ്ത് കൊടുക്കുന്നു. ദേഷ്യം മാറി സന്തോഷം കൊണ്ടവൻ്റെ കണ്ണ് നിറഞ്ഞു.
സാറാമ്മ:"മോൾക്ക് അറിയുമോ എനിക്ക് ഒരു മോള് വേണമെന്നായിരുന്നു ആഗ്രഹം. പക്ഷേ കിട്ടിയത് ഒരു പേട്ട്തേങ്ങ പോലത്തെ ഒരു മകനെ. അവൻ എന്നെ തലയിൽ എണ്ണ തേച്ച് കൊടുക്കാനോ, കൊഞ്ചിക്കാനോ ഒന്നിനും സമ്മതിക്കില്ല. ഒരു മൊരടനാ. അത് കൊണ്ടാ എനിക്കും ഭയങ്കര മൊരട്ട് സ്വഭാവം ആയി പോയത്. ഇനി എനിക്ക് മോളുണ്ടല്ലോ". സാറാമ്മ ഹന്നയുടെ മുഖം ഉയർത്തി
💬 Comments
View all comments