0%

Chapter Title : ഹന്നയുടെ ദുരിതം 3 [പ്രിയപ്പെട്ട പ്രിയ]

അവളുടെ നെറ്റിയിൽ ഉമ്മ കൊടുത്തു.

ജോ:"പേട്ട്തേങ്ങ, മൊരടൻ ഇനി വേറെ എന്തെങ്കിലും കുറ്റം ഉണ്ടോ? ഉണ്ടെങ്കിൽ പറഞ്ഞോ അറിഞ്ഞ് ഇരിക്കാമല്ലോ".

ഹന്നയും സാറാമ്മയും ഒരുമിച്ച് ഞെട്ടി കൂവി പോയി. ഹന്ന തിരിഞ്ഞ് നോക്കി ജോവിനെ കണ്ടതും രണ്ട് നിമിഷം സ്വപ്നമാണെന്ന് കരുതി കണ്ണും തള്ളി ഇരുന്നു, പിന്നെ ഉച്ചത്തിൽ "ഇച്ഛാ" എന്ന് വിളിച്ച് കൂവി കൊണ്ട് ഓടി അവൻ്റെ നെഞ്ചിലേക്ക് വീണ് അവനെ മുറുക്കെ കെട്ടി പിടിച്ചു.

ജോ കയ്യിൽ ഉണ്ടായിരുന്ന ബാഗെല്ലാം താഴെ ഇട്ട് ഹന്നയെ കൈകളിൽ കോരി എടുത്തു.

സാറാമ്മയും സന്തോഷത്തോടെ അവൻ്റെ അടുത്തേക്ക് വന്ന് അവന് ഒരു ഉമ്മ കൊടുത്തിട്ട് "നീ വരുന്ന കാര്യമെന്താ പറയാതെ ഇരുന്നത്?"

ജോ ഹന്നയെ അപ്പോഴും കൈകൾക്കുള്ളിൽ തന്നെ ഉയർത്തി പിടിച്ച് കൊണ്ട് പറഞ്ഞു "ചുമ്മാ, ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് വിചാരിച്ചു".

സാറാമ്മ:"എന്ത് പണിയാടാ കാണിച്ചത്. ലഞ്ചിന് ഒരു സ്പെഷ്യൽ പോലും ഉണ്ടാക്കിയിട്ടില്ല. വൈകുന്നേരം ആട്ടെ. നമുക്ക് ഞണ്ട് മേടിക്കാം".

ജോ:"ഉള്ളത് മതി മമ്മി. എന്തായാലും നല്ല ബീഫ് എങ്കിലും ഉണ്ടാകുമല്ലോ".

ജോയുടെ കഴുത്ത് മുഴുവൻ ഹന്നയുടെ കണ്ണുനീർ വീണു നനഞ്ഞ് തുടങ്ങിയിരുന്നു.

സാറാമ്മ:"ഇന്ന് ഉച്ചക്ക് എന്തെല്ലാം ആണ് ഉള്ളത് മോളെ?"

ഹന്ന ജോവിൻ്റെ കഴുത്തിൽ നിന്ന് അല്പം മുഖമുയർത്തിയിട്ട്. ഇന്ന് ബീഫ് ഉലത്തിയതുണ്ട്, പിന്നെ പച്ചക്കറികളും ഉണ്ട്".

ജോ അത്ഭുതത്തോടെ "എന്ത് മാറിമായമാണ് ഇത്. അടുക്കള ഭരണം മമ്മി ഹന്നയ്ക്ക് വിട്ട് കൊടുത്തോ?"

സാറാമ്മ ചിരിച്ച് കൊണ്ട് "അതിനെന്താ, അവള് എല്ലാം നോക്കീം കണ്ടും ചെയ്യുന്നുണ്ട്".

ജോ:"എന്നാലും, ഞാൻ പോകുന്നത് വരെ ഇവളെ കടിച്ച്

💬 Comments

View all comments