0%

Chapter Title : ഹന്നയുടെ ദുരിതം 3 [പ്രിയപ്പെട്ട പ്രിയ]

കീറാൻ നോക്കി കൊണ്ടിരുന്ന മമ്മിക്ക് ഇതെന്ത് പറ്റി?"

സാറാമ്മ:"ഒന്ന് പോടാ അവിടുന്ന്. നീ ആദ്യം പോയി ഒന്ന് കുളിക്ക് എന്നിട്ട് വിശേഷം പറയാം".

ജോ ചിരിച്ച് കൊണ്ട്:"അതിന് ഇവളൊന്ന് ഇറങ്ങണ്ടേ?"

ഹന്ന ചമ്മി ചിരിച്ച് കൊണ്ട് അവൻ്റെ ദേഹത്ത് നിന്നും മാറി.

സാറാമ്മ:"അതിന് അവളെന്തിനാ മാറുന്നത്? നീ അവളെ എടുത്തോണ്ട് പൊയ്ക്കോ. ബാഗെല്ലാം മേലേക്ക് ഞാൻ കൊടുത്ത് വിട്ടോളാം".

ജോ പുഞ്ചിരിയോടെ "അങ്ങനെ എങ്കിൽ അങ്ങനെ" എന്നും പറഞ്ഞ് വീണ്ടും ഹന്നയെ കെട്ടി പിടിച്ച് മുകളിലേക്ക് ഉയർത്തി.

ഹന്ന:"അയ്യേ, വേണ്ടാ. ഞാൻ നടന്നോളാം.. എന്നെ താഴെ ഇറക്ക്" എന്ന് പറഞ്ഞെങ്കിലും, ജോ അവളെ എടുത്ത് കൊണ്ട് നടക്കാൻ തുടങ്ങി. ഹന്ന നാണിച്ച് അവൻ്റെ തോളിൽ മുഖം ഒളിപ്പിച്ച് അവനെ ചുറ്റി പിടിച്ച് അവൻ്റെ കൈകളിൽ കിടന്നു.

മുകളിൽ അവരുടെ മുറിയിലേക്ക് കയറി അവളെ നേരെ കിടക്കയിലേക്ക് അവൻ എറിഞ്ഞു. കിടക്കയിൽ വീണ് അവളുടെ ശരീരത്തിൻ്റെ കൂടെ കിടന്ന് കുലുങ്ങുന്ന അവളുടെ മാറിടങ്ങളുടെ വശ്യത ആസ്വദിച്ച് കൊണ്ട് അവൻ അവളെ കൊതിയോടെ നോക്കി നിന്നു.

ഹന്ന:"ദേ, ഇച്ഛാ. വൃത്തികേട് കാണിക്കരുത്. മമ്മി കണ്ടതാ എന്നെയും എടുത്തോണ്ട് വരുന്നത്. ഞാൻ താഴെ പോകുവാ, അല്ലെങ്കിൽ മമ്മി നമ്മൾ വേറെന്തെങ്കിലും ചെയ്യുവാണെന്ന് തെറ്റിദ്ധരിക്കും."

ജോ അവളുടെ അടുത്തേക്ക് നടന്നടുത്ത് കൊണ്ട് പറഞ്ഞു "അപ്പോ നമ്മൾ വേറെ എന്തെങ്കിലും അങ്ങ് ചെയ്താൽ പോരെ? അപ്പോ മമ്മി ധരിക്കുന്നത് ശരിയായിക്കോളും".

അവളുടെ മുഖത്ത് വരുന്ന നാണവും ചമ്മലും മറച്ച് പിടിക്കാൻ കഷ്ടപ്പെട്ട് കൊണ്ട് അവൾ മുഖത്തെ ഗൗരവ ഭാവം കാത്ത് സൂക്ഷിച്ചു കൊണ്ട് "അയ്യേ.

💬 Comments

View all comments