0%

Chapter Title : ഹന്നയുടെ ദുരിതം 3 [പ്രിയപ്പെട്ട പ്രിയ]

ഉച്ചക്കല്ലേ കുളിച്ചത്, പിന്നെ എന്തിനാ ഇനിയും കുളിക്കുന്നത്?"

ഹന്ന:"അതൊന്നും പറ്റില്ല. രാത്രി കുളിക്കാതെ എൻ്റെ കൂടെ കിടന്ന് ഉറങ്ങേണ്ട".

ജോ:"അതിന് ആര് ഉറങ്ങാൻ പോണു? നീ ഇങ്ങ് വാ പെണ്ണെ. പരിപാടി എല്ലാം കഴിയുമ്പോൾ നമ്മൾ എന്തായാലും വിയർക്കും. അത് കഴിഞ്ഞ് നമുക്ക് ഒരുമിച്ച് കുളിക്കാം".

ഹന്ന ഗൗരവംഭവത്തിൽ തന്നെ "ഇച്ചക്ക് എൻ്റെ സ്പെഷ്യൽ സർപ്രൈസ് ഗിഫ്റ്റ് വേണോ? വേണെങ്കിൽ കയറി കുളിക്ക്".

ഒടുവിൽ മനസ്സില്ലാ മനസ്സോടെ ജോ കുളിക്കാൻ കയറി. ഒരു പതിനഞ്ച് മിനിറ്റോളം എടുത്ത് കുളിച്ച് കഴിഞ്ഞ് ഒരു ടവ്വലും ചുറ്റി അവൻ ബാത്റൂമിൻ്റെ വെളിയിലേക്ക് ഇറങ്ങിയതും തരിച്ചു വായും പൊളിച്ച് വാതിൽപ്പടിയിൽ തന്നെ നിന്ന് പോയി. തൻ്റെ മുൻപിൽ തീരെ ചെറിയ ഒരു ലോൻജെറീയും ഇട്ട് നാണം കൊണ്ട് ചുമന്ന കവിളുകളും ആയി നിൽക്കുന്ന തൻ്റെ പ്രിയപ്പെട്ട അന്നക്കുട്ടിയെ ആണ്.

ജോ "വാവ്" എന്ന് പറഞ്ഞു പോയി. ഹന്ന മെല്ലെ മുഖം ഉയർത്തി അവൻ്റെ കണ്ണുകളിലേക്ക് നോക്കി. താൻ ആദ്യമായി ആണ് ഇത് പോലുള്ള ഒരു ഉടുപ്പിടുന്നത്, അത് ജോവിന് ഇഷ്ടപ്പെടുമോ എന്ന് ഭയം നിറഞ്ഞ ഒരു ആകാംഷ അവളിൽ ഉണ്ടായിരുന്നു. എന്നാൽ ജോവിൻ്റെ കണ്ണുകളിൽ കാമവും ആവേശവും മാത്രമാണ് അവൾ കണ്ടത്. അവൾ സന്തോഷത്തോടെ വീണ്ടും മുഖം താഴ്ത്തിയിട്ട് അവനോട് നാണത്തോടെ ചോദിച്ചു "ഇച്ചക്ക് എൻ്റെ സ്പെഷ്യൽ സർപ്രൈസ് ഇഷ്ടപ്പെട്ടോ?"

ജോ അവളുടെ അടുത്തേക്ക് മെല്ലെ നടന്ന് കൊണ്ട് "പറയാൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ല അന്നക്കുട്ടി" എന്ന് പറഞ്ഞു.

എന്നാൽ ഹന്ന കൈ ഉയർത്തി അവനെ തടഞ്ഞ് കൊണ്ട് അവനെ വീണ്ടും

💬 Comments

View all comments