Chapter Title : ഹന്നയുടെ ദുരിതം 3 [പ്രിയപ്പെട്ട പ്രിയ]
ചിക്കൻ പൊട്ടിത്തെറിച്ചത്?"
ജോ:"കറക്റ്റ്, എങ്ങനെ മനസ്സിലായി?"
ഹന്ന:"കർത്താവേ ശരിക്കും? ഞാൻ തമാശയ്ക്ക് ചോദിച്ചതാ".
ജോ:"ഒരു ദിവസം ചിക്കനും അടുപ്പത്ത് വെച്ചിട്ട് അപ്പുറത്ത് ഇരുന്ന് ഫോണിൽ സംസാരിക്കുകയായിരുന്നു. സംസാരിച്ച് സംസാരിച്ച് വീടിൻ്റെ പുറത്തേക്ക് ഇറങ്ങി ആയി സംസാരം. കുറച്ച് കഴിഞ്ഞ് വലിയൊരു ശബ്ദം കേട്ടാണ് ഓടി ചെന്നത്. അപ്പോ ദേ ചിക്കൻ അടുക്കളയിൽ ആകെ പടർന്ന് തെറിച്ച് കിടക്കുന്നു. കുക്കറിൻ്റെ അടപ്പ് ഒരു മൂലക്ക് കിടക്കുന്നു".
ഹന്ന:"എന്നിട്ടോ?
ജോ:"എന്നിട്ടെന്താ? കുറച്ച് ചിക്കൻ തെറിക്കാതെ ബാക്കി ആ കുക്കറിൽ തന്നെ ഉണ്ടായിരുന്നു. അത് വെച്ച് കറി ഉണ്ടാക്കി. അടിപൊളി ആയിരുന്നു. അതാണ് എൻ്റെ പൊട്ടിത്തെറിച്ച ചിക്കൻ".
ഹന്ന ചിരിച്ച് കൊണ്ട് "അപ്പൊ ഇഛെനെ കുക്കിംഗ് ഏൽപ്പിച്ചാൽ, ഒരു ലൈഫ് ഇൻഷുറൻസ് എടുത്ത് വെക്കണമല്ലേ".
ജോ ചിരിച്ച് കൊണ്ട് "അത് എൻ്റെ കുഴപ്പമല്ലെന്നേ. ഞാൻ പറഞ്ഞില്ലേ UPSC പരീക്ഷയുടെ സമയത്തെല്ലാം ഞാൻ പാർട്ട് ടൈം ജോലി ചെയ്താ കാശ് ഉണ്ടാക്കി കൊണ്ടിരുന്നത്. ആ സമയത്ത് ഹോസ്റ്റലിൽ കുക്ക് ചെയ്യാൻ വേണ്ടി ഉണ്ടായിരുന്ന കാശ് കൊണ്ട് മേടിച്ച ഒരു ചാത്തൻ കുക്കർ ആയിരുന്നു അത്. അത് കൊണ്ടാ പൊട്ടി തെറിച്ചത്".
ഹന്ന:"ഉവ്വ ഉവ്വ. എന്തായാലും ഇഛ ഉള്ളിൽ ഉള്ളപ്പോൾ പൊട്ടി തെറിക്കാതെ ഇരുന്നത് നന്നായി. അല്ലെങ്കിലും കുക്കർ മേടിക്കുമ്പോൾ നല്ലത് നോക്കി മേടിക്കണം. ഇല്ലെങ്കിൽ അപകടമാ".
ജോ:"മനസ്സിലായി. അതെനിക്ക് നന്നായി മനസ്സിലായി. അതൊക്കെ പോട്ടെ, എൻ്റെ അന്നക്കുട്ടിയുടെ കരച്ചിൽ എല്ലാം മാറിയല്ലോ. വിഷമം എല്ലാം മാറിയോ?"
ഹന്ന:"പിന്നേ, ഞാൻ എന്തിനാ വിഷമിക്കുന്നത്. കുറച്ച് ദിവസം കഴിഞ്ഞാൽ ഇഛ ഇങ്ങ് വരില്ലേ".
ജോ ചിരിച്ച്
💬 Comments
View all comments