Chapter Title : ഹന്നയുടെ ദുരിതം 3 [പ്രിയപ്പെട്ട പ്രിയ]
ഹന്ന:"എന്തിൻ്റെ വീഡിയോ?"
ജോ ചിരിച്ച് കൊണ്ട് "നീ കുളിക്കുന്നതിൻ്റെ. മുഴുവനും കിട്ടണം. എനിക്ക് അറിയണ്ടേ നീ മര്യാദയ്ക്ക് എല്ലായിടത്തും സോപ്പ് എല്ലാം തേക്കുന്നുണ്ടോ എന്ന്".
ഹന്ന നാണത്തോടെ "പോടാ കള്ള പോലീസെ. അയ്യേ. എന്തൊക്കെയാ പറയുന്നത്? കേട്ടിട്ട് തന്നെ എനിക്ക് നാണം ആകുന്നു".
ജോ:"ഇനി വീഡിയോ എടുക്കാൻ ബുദ്ധിമുട്ടാണെങ്കിൽ, കുളി കഴിഞ്ഞ് തോർത്തുന്നതിന് മുൻപ് മുഴുവൻ ശരീരത്തിൻ്റെയും ഫോട്ടോസ് എടുത്ത് അയച്ച് തന്നാലും മതി. എനിക്ക് പിന്നെ അറിയണ്ടേ എല്ലായിടത്തും വെള്ളം നനഞ്ഞിട്ടുണ്ടോ എന്ന്. ഫോട്ടോസ് ആകുമ്പോൾ എനിക്ക് സൂം ചെയ്ത് നിൻ്റെ ഓരോ ഭാഗങ്ങളും നോക്കാമല്ലോ, ശരിക്കും വൃത്തി ആയിട്ടുണ്ടോ, നനഞ്ഞിട്ടുണ്ടോ എന്നെല്ലാം".
ഹന്ന ചിരിച്ച് കൊണ്ട് "പോടാ തെമ്മാടി, ഞാൻ നല്ല വൃത്തിക്ക് തന്നെയാ കുളിക്കുന്നത്. സംശയം ഉണ്ടെങ്കിൽ മോൻ ഇവിടെ തിരിച്ച് വന്ന് കഴിയുമ്പോൾ ഞാൻ കുളിക്കുമ്പോൾ ഒരു കസേരയിട്ട് അകത്ത് ഇരുന്ന് നോക്കിക്കോ".
ജോ:"ശരിക്കും? ഞാൻ കസേരയിട്ട് ഇരുന്നാൽ എൻ്റെ മുൻപിൽ നിന്ന് കുളിക്കും?"
ഹന്ന:"അയ്യേ, പോ ഇച്ഛാ. ഞാൻ ചുമ്മാ പറഞ്ഞതാ. ഇനി അതിൽ പിടിച്ച് കയറല്ലേ. (വിഷയം മാറ്റാൻ വേണ്ടി)ഇനി ഇപ്പൊൾ അത്താഴത്തിന് എന്താ പരിപാടി?"
ജോ:"ആന കൊടുത്താലും ആശ കൊടുക്കരുതെന്ന് അറിയാമല്ലോ അല്ലേ. അത്താഴത്തിന് ഇനി വല്ല ചപ്പാത്തിയും കിഴങ്ങ് കറിയും വല്ലതും വെക്കാം എന്നാ വിചാരിക്കുന്നത്".
ഹന്ന:"ഹേ, ജോ അവിടെ തനിയെ കുക്കിംഗ് എല്ലാം ചെയ്യുമോ?"
ജോ:"പിന്നേ, ഞാൻ ആരാണെന്നാ വിചാരം. എൻ്റെ പൊട്ടിത്തെറിച്ച ചിക്കൻ കഴിച്ച് നോക്കണം, ഷെഫ് പിള്ള മാറി നിൽക്കും".
ഹന്ന ചിരിച്ച് കൊണ്ട് "കുക്കറിൽ വെച്ചിട്ട് ഓഫ് ചെയ്യാൻ മറന്നാണോ
💬 Comments
View all comments