0%

Chapter Title : ഹന്നയുടെ ദുരിതം 3 [പ്രിയപ്പെട്ട പ്രിയ]

ജോ വണ്ടി ഓടിക്കാൻ തുടങ്ങിയിട്ട്. അവൻ ഇടക്കിടക്ക് തിരിഞ്ഞ് നിലത്ത് കിടന്ന് മയങ്ങുന്ന തൻ്റെ ഭാര്യയെ നോക്കുന്നുണ്ട്. മാപ്പിൽ അവരുടെ ഹോട്ടൽ എത്താൻ ഇനിയും 45 മിനിറ്റ് ആണ് കാണിക്കുന്നത്. രാത്രി തന്നെ പോയി ക്വാർട്ടേഴ്സിൽ കയറേണ്ട എന്ന് കരുതി ആണ് അവൻ അവിടുത്തെ നല്ലൊരു ഹോട്ടലിൽ മുറി ബുക്ക് ചെയ്തത്.

കുറച്ച് ദൂരം പോയപ്പോൾ ആണ് കുറച്ച് മുൻപിൽ ആയിട്ട് നീലയും ചുമപ്പും ലൈറ്റുകൾ കിടന്ന് തിളങ്ങുന്നത് കാണുന്നത്. അവൻ വണ്ടി സ്ലോ ചെയ്ത് പുറകിലേക്ക് കൈ നീട്ടി ഹന്നയെ തട്ടി വിളിച്ചു,

ജോ:"അന്നക്കുട്ടി പെട്ടെന്ന് എഴുന്നേറ്റെ.. ഇല്ലെങ്കിൽ നീ നേരത്തെ പറഞ്ഞ പോലെ ഞാൻ മിക്കവാറും എൻ്റെ തന്നെ സ്റ്റേഷനിൽ അറസ്റ്റിൽ ആകും".

ഹന്ന ഞെട്ടി എഴുന്നേറ്റ് അവനെ നോക്കി.

ജോ:"ടീ, ദേ പോലീസ് ചെക്കിങ്ങിന് നിൽക്കുന്നു. നീ വേഗം എഴുന്നേറ്റ് ആ ഡ്രസ് എല്ലാം ഒന്നിട്ടേ. ഇല്ലെങ്കിൽ ഈ കോലത്തിൽ നിന്നെ എൻ്റെ പൊലീസുകാർ മുഴുവൻ കാണും".

അവൾ പേടിച്ച് തപ്പി തടഞ്ഞ് എഴുന്നേറ്റ് അവളുടെ വസ്ത്രങ്ങൾ തപ്പി.

ഹന്ന:"ഇച്ഛാ എൻ്റെ ഷഡ്ഡി..."

ജോ:"അതൊന്നും വേണ്ട എൻ്റെ അന്നേ. നീ തൽക്കാലം ആ ഉടുപ്പ് എടുത്തിട്".

ജോ വണ്ടി സ്ലോ ചെയ്ത് കുറച്ച് മുൻപായി നിറുത്തി. ഹന്ന പെട്ടെന്ന് ബ്രാ പോലും ഇടാതെ ഉടുപ്പ് മാത്രം എടുത്ത് തല വഴി ഇട്ടിട്ട്, ധൃതിയിൽ ബട്ടണുകൾ ഓരോന്നായി ഇടാൻ തുടങ്ങി. ഒരുവിധം എല്ലാം വലിച്ചിട്ടിട്ട് ബ്രാ എടുത്തവൾ സീറ്റിൻ്റെ അടിയിലേക്കിട്ടു. എന്നിട്ട് അവൾ പിടഞ്ഞ് മുൻപിലേക്ക് വന്ന് സീറ്റിൽ ഇരുന്നു. അവൾ പകപ്പോടെ വസ്ത്രം

💬 Comments

View all comments