Chapter Title : ഹന്നയുടെ ദുരിതം 3 [പ്രിയപ്പെട്ട പ്രിയ]
പുതിയ ഐഫോൺ duo എടുത്ത് അവളെ ഒരു യൂട്യൂബ് വീഡിയോ കാണിച്ചു. കുറച്ച് ദിവസം മുൻപ് ആ മാളിൽ നടന്ന സംഭവങ്ങളുടെ സിസിടിവി ഫൂട്ടേജുകൾ ആയിരുന്നു ആ വീഡിയോ. അവള് ആ മാളിലൂടെ നടക്കുമ്പോൾ ആ ചെറുക്കന്മാർ അവളെ പിന്തുടർന്ന് ശല്യം ചെയ്യുന്നതും, പാർക്കിംഗ് ലോട്ടിൽ വെച്ച് വീണ്ടും അവളെ ശല്യം ചെയ്തപ്പോൾ അവൾ അവരെ രണ്ട് പേരെയും ചാടി തൊഴിച്ച് നിലത്തിടുന്നതും എല്ലാം അതിലുണ്ട്. അവളുടെ മുഖം അവർ ബ്ലർ ചെയ്തിരുന്നെങ്കിലും അവസാനം ജോവിൻ്റെ മുഖം സൂക്ഷിച്ച് നോക്കിയാൽ ചെറുതായി മനസ്സിലാക്കാം.
ഹന്ന തളർന്ന് കട്ടിലിലേക്ക് ഇരുന്ന് പോയി.
ദിയ:"എന്താ ചേച്ചീ ഒരു സന്തോഷമില്ലാത്തത്?"
ഹന്ന:"ഇത് മമ്മി എല്ലാം കണ്ട് കാണുമോ?"
മിയ:"പിന്നേ, ഞങ്ങൾ തന്നെയാ വല്ല്യമമ്മിക്ക് അയച്ച് കൊടുത്തത്".
ഹന്ന:"നന്നായി. വലിയുപകാരം".
അവൾ തലക്ക് കൈ കൊടുത്തിരുന്ന് ആലോചിച്ചു. 'അപ്പൊ ഇതാകും മമ്മി ഉച്ചക്ക് പപ്പയെ കാണിച്ച് കൊടുത്തത്. മമ്മിക്ക് എന്തായാലും ഞാനാണെന്ന് മനസ്സിലായിട്ടുണ്ട്, അതായിരിക്കും മമ്മി എനിക്ക് തറവാട്ടിൽ പിറന്നവളുടെ ഗുണമില്ല എന്ന അർത്ഥത്തിൽ പറഞ്ഞത്. ഇനി ഞാൻ എന്ത് ചെയ്യും കർത്താവേ?'
മിയ:"ചേച്ചി എന്താ ഇങ്ങനെ മിണ്ടാതെ ഇരിക്കുന്നത്? ചേച്ചിക്ക് എല്ലാവരും കൂടെ ഇട്ട പേരെന്താണെന്ന് അറിയുമോ 'പെൺപുലി.'
ദിയ:"സിനിമാ താരങ്ങള്, വനിതാ കമ്മീഷൻ ചെയർവുമൺ, എന്തിന് ചീഫ് മിനിസ്റ്റർ പോലും ചേച്ചിയുടെ വീഡിയോ #പെൺപുലി എന്ന് പറഞ്ഞ് എക്സിൽ ഷെയർ ചെയ്തിരിക്കുന്നത്".
മിയ:"അതേ ചേച്ചീ. ചേച്ചി ശരിക്കും ആരാണെന്ന് കണ്ട് പിടിക്കാൻ ഒരു ഓൺലൈൻ മത്സരം വരെ നടക്കുന്നുണ്ട്. ഞങ്ങൾ പറയട്ടെ, ഞങ്ങളുടെ ചേച്ചി ആണെന്ന്?"
ദിയ:"അതേ ചേച്ചീ.. പ്ലീസ്.
💬 Comments
View all comments