Chapter Title : ഹന്നയുടെ ദുരിതം 3 [പ്രിയപ്പെട്ട പ്രിയ]
കോളേജിൽ ഞങ്ങൾ ഒന്ന് ഷൈൻ ചെയ്യും".
ഹന്ന അല്പം ദേഷ്യത്തോടെ:"ദേ പിള്ളേരെ, ആവശ്യമില്ലാത്ത പരിപാടിക്ക് ഒന്നും പോകരുത്. അല്ലെങ്കിൽ തന്നെ ആകെ പ്രശ്നമായിട്ട് ഇരിക്കുവാ. അതിൻ്റെ ഇടയിലാണ് ഇനി ഒരു പെൺപുലി. നിങ്ങളായിട്ട് എൻ്റെ ജീവിതം നശിപ്പിക്കരുത്."
ഹന്നയുടെ കയ്യും കാലും എല്ലാം വിറക്കുന്നുണ്ടായിരുന്നു. മമ്മിയെ ഇനി എങ്ങനെ ഫേസ് ചെയ്യുമെന്ന് അവൾക്ക് ഒരു ധാരണയുമില്ലായിരുന്നു. അവളുടെ കണ്ണുകൾ നിറഞ്ഞ് വരാൻ തുടങ്ങിയപ്പോൾ അവൾ കട്ടിലിൽ നിന്ന് എഴുന്നേറ്റു.
ദിയ:"ചേച്ചി പക്ഷേ... "
ഹന്ന:"ഇന്നെനിക്ക് ക്ലാസ് എടുക്കാൻ പറ്റില്ല. നമുക്ക് നാളെ continue ചെയ്യാം. ഇപ്പൊ നിങ്ങള് പൊയ്ക്കോ. പിന്നെ ഇത് ആരോടും നിങ്ങള് പറയരുത്, ഈ ചേച്ചിയോട് നിങ്ങൾക്ക് സ്നേഹം ഉണ്ടെങ്കിൽ".
അതും പറഞ്ഞ് നിറ കണ്ണുകളോടെ അവൾ മുറിയിൽ നിന്ന് ഇറങ്ങി വേറൊരു ബെഡ്റൂമിൽ കയറി വാതിൽ അടച്ചിരുന്നു കരയാൻ തുടങ്ങി.
ദിയയും മിയയും ഒന്നും മനസ്സിലാകാതെ പരസ്പരം നോക്കിയിരുന്നു. അവർ കരുതിയത് ഇത് കേൾക്കുമ്പോൾ ചേച്ചിക്ക് സന്തോഷം ആകുമെന്നാണ്. ചേച്ചി എന്തിനാ വിഷമിച്ച് കരഞ്ഞ് കൊണ്ട് പോയതെന്ന് അവർക്ക് ഒരു പിടിയും കിട്ടിയില്ല.
ഒടുവിൽ ദിയ പറഞ്ഞു "ചിലപ്പോൾ നമ്മളോട് പറയാൻ പറ്റാത്ത എന്തെങ്കിലും കാരണം ഉണ്ടാകും. അതായിരിക്കും".
മിയ:"ചിലപ്പോൾ ചേച്ചി സീക്രട്ട് ഏജൻ്റ് ആയിരിക്കും. ഈ വീഡിയോ വെളിയിൽ വന്നപ്പോൾ ചേച്ചിയുടെ ഐഡൻ്റിറ്റി പരസ്യമായാലോ എന്ന് പേടിച്ചിട്ടായിരിക്കും".
അവർ ചിരിച്ച് കൊണ്ട് പോയി.
ഹന്ന ജോവിനെ വിളിച്ച് കാര്യമെല്ലാം പറഞ്ഞു. ജോ ചിരിച്ചു.
ഹന്ന:"ചിരിക്കല്ലേ ഇച്ഛാ. മമ്മിക്ക് ശരിക്കും ദേഷ്യം വന്നിട്ടുണ്ട് അത് കണ്ടിട്ട്. എനിക്ക് ആകെ പേടിയാകുവ".
ജോ ചിരിച്ച്
💬 Comments
View all comments