0%

Chapter Title : ഹന്നയുടെ ദുരിതം 3 [പ്രിയപ്പെട്ട പ്രിയ]

കൊണ്ട് തന്നെ "നീ എന്തിനാ അതിന് പേടിക്കുന്നത്? മമ്മി ഒന്നും പറയില്ല. എനിക്ക് അറിയില്ലേ മമ്മിയെ. മമ്മിക്ക് തൻ്റേടം ഉള്ള പെണ്ണുങ്ങളെ ഭയങ്കര ഇഷ്ടമാ. ഝാൻസി റാണി ആണ് മമ്മിയുടെ കൺകണ്ട ദൈവം, അറിയുമോമോ? ഇതിപ്പം അന്നേരത്തെ ഒരു ദേഷ്യത്തിൽ ആയിരിക്കും നിന്നെ കുടുംബത്തിൽ പിറക്കാത്തവൾ എന്നെല്ലാം പറഞ്ഞത്. നീ പേടിക്കണ്ട. ഒരു കുഴപ്പവുമില്ല. ഞാൻ ഏതായാലും ആ വീഡിയോ ഒന്ന് കണ്ട് നോക്കട്ടെ. ആ പിള്ളേർ എനിക്ക് അയച്ച് തന്നിരുന്നു. സമയമില്ലാതിരുന്നത് കൊണ്ട് നോക്കിയില്ല".

ജോ കോൾ കട്ട് ചെയ്തിട്ട് കുറച്ച് മിനിറ്റുകൾ കഴിഞ്ഞ് വീണ്ടും വിളിച്ചു.

ജോ:"അടിപൊളി വീഡിയോ. നീ പൊളിച്ചു മോളെ. സിസിടിവി ആണെങ്കിലും നല്ല അസ്സലായിട്ട് കാണാം നിൻ്റെ ആ പറന്നുള്ള തൊഴി".

ഹന്ന ദേഷ്യത്തോടെ "ഒന്ന് പോ ഇച്ഛാ"

ജോ ചിരിച്ച് കൊണ്ട് "എടി നീ എന്തിനാ വിഷമിക്കുന്നത്? ഞാനല്ലേ ശരിക്കും വിഷമിക്കേണ്ടത്?"

ഹന്ന:"ഇച്ഛ എന്തിനാ വിഷമിക്കുന്നത്?"

ജോ:"നീ അപ്പൊൾ അതിൻ്റെ കമൻ്റ്സ് ഒന്നും എടുത്ത് നോക്കിയില്ലേ? നീ പെൺപുലി. ഞാൻ പോങ്ങൻ, കിഴങ്ങാൻ, ആൺ വർഗ്ഗത്തിന് അപമാനം. എന്തൊക്കെയോ എല്ലാം എഴുതി വിട്ടിട്ടുണ്ട് ആളുകൾ. ഭാര്യയെ ശല്യം ചെയ്യുന്നത് കണ്ടിട്ട് ഞാൻ പ്രതികരിക്കാതെ, ഭാര്യ തന്നെ പ്രതികരിക്കേണ്ടി വന്നു. എന്നെല്ലാമാണ് ആളുകൾ പറയുന്നത്".

ഹന്ന "അയ്യോ" എന്ന് പറഞ്ഞിട്ട് യൂട്യൂബിൽ കയറി ആ വീഡിയോ കണ്ട് പിടിച്ചു. കമൻ്റ്സ് കണ്ട് അവൾക്ക് ഇനിയും വിഷമം ആയി.

ഹന്ന:"സോറി ഇച്ഛാ.. ഇനി ഞാൻ ഇച്ഛ കൂടെ ഉള്ളപ്പോൾ ആരെയും തല്ലില്ല. ഇച്ഛ തല്ലിയാൽ മതി. ചെറുപ്പം മുതലേ പ്രതികരിച്ച് ശീലിച്ചു

💬 Comments

View all comments