0%

Chapter Title : ഹന്നയുടെ ദുരിതം 3 [പ്രിയപ്പെട്ട പ്രിയ]

പോയത് കൊണ്ട് അന്ന് അറിയാതെ പറ്റി പോയതാ. സോറി ഇച്ഛാ".

ജോ ഉറക്കെ ചിരിച്ചു "നീ എന്തൊക്കെയാ പറയുന്നതെൻ്റെ അന്നക്കുട്ടി? എനിക്ക് എൻ്റെ പൗരുഷവും ധൈര്യവും അറിയാൻ ഇൻ്റർനെറ്റിലെ കോമാളികളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല. ഞാൻ ആരാണെന്നും, എന്താണെന്നും എനിക്ക് നല്ല ബോധ്യമുണ്ട്. അത് കൊണ്ട് നീ അതൊന്നും ഓർത്ത് വിഷമിക്കണ്ട. ഇനിയും നിൻ്റടുത്ത് ആരെങ്കിലും മോശമായി പെരുമാറിയാൽ ഒന്നും നോക്കണ്ട, എടുത്തിട്ട് പൊട്ടിച്ചോ. ഞാൻ ഉണ്ട് നിൻ്റെ കൂടെ, എന്നും എപ്പോഴും".

ഹന്ന:"love you ഇച്ഛാ."

ജോ:"love you too baby".

ഹന്ന:"എനിക്ക് ഇച്ചയെ കാണാൻ തോന്നുവ"

ജോ:"ഇനി ഒരു 32 ദിവസവും കൂടെ. അത് കഴിഞ്ഞാൽ ഞാൻ പറന്നു വരില്ലേ".

അത് കഴിഞ്ഞ് ഒന്ന് രണ്ട് ദിവസങ്ങൾ ഹന്ന സാറാമ്മയുടെ മുൻപിൽ പെടാതെ ഇരിക്കാൻ പരമാവധി ശ്രമിച്ചു.

ഒരു ഒന്നര ആഴ്ച്ച കൂടെ കഴിഞ്ഞപ്പോൾ ജോവിൻ്റെ ഹൈദരാബാദ് പോസ്റ്റിംഗ് കഴിഞ്ഞു. ട്രെയിനിങ്ങിൻ്റെ അവസാനത്തെ പോസ്റ്റിംഗ് അവന് കിട്ടിയത് BSFന്റെ കൂടെ നോർത്ത് ഈസ്റ്റിൽ ആണ്. അവിടെ സംഘർഷം നടക്കുന്നത് കൊണ്ട് മൊബൈൽ ടവറുകൾ എല്ലാം disable ചെയ്ത് വെച്ചിരിക്കുകയാണ്. അത് കൊണ്ട് ജോക്ക് ഇനി ഒരു മൂന്നാഴ്ച വിളിക്കാനോ മെസ്സേജ് അയക്കാനോ ഒന്നിനും കഴിയില്ല എന്ന് പറഞ്ഞിരുന്നു.

ഹന്നയ്ക്ക് വല്ലാത്ത ഭയമുള്ള നാളുകൾ ആയിരുന്നു അത്. ദിവസവും അവൾ അവൻ്റെ സ്ഥലത്തെ വാർത്തകൾ തിരഞ്ഞ് വായിക്കും. എന്നും കാണും ആരെങ്കിലും കൊല്ലപ്പെട്ടു എന്നോ, പൊലീസുകാരെ ആക്രമിച്ചു എന്നോ, അങ്ങനെ എന്തെങ്കിലും എല്ലാം വാർത്തകൾ. അവൾ ദിവസവും രാവിലെയും വൈകുന്നേരവും പള്ളിയിൽ പോകാൻ തുടങ്ങി.

ഒരു ദിവസം

💬 Comments

View all comments