0%

Chapter Title : ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 3 [സാദിഖ് അലി]

Author : Kambikathakal Read All Parts 594

എന്റെ കാതിൽ പതിഞ്ഞു..
ഞാൻ എണീറ്റ് റൂമിന്റെ വാതിൽ തുറന്നു.. ഉമ്മയും പെങ്ങന്മാരും നടുഅകത്ത് ചെവിപൊത്തിയിരിക്കുന്നു.. വാപ്പയും മൂത്താപ്പയും അവിടെ പരക്കം പായുന്നു.. അത് കണ്ട് ഞാൻ

"എന്താ എന്തുപറ്റി..". ചോദിച്ചതും തൊട്ടടുത്ത ജനലിൽ കരിങ്കല്ല് കൊണ്ടുള്ള ഏറു വന്ന് കൊണ്ട് ചില്ല് തകർത്ത് അകത്ത് കയറി..

ഞാനതിലെ പുറത്തേക്ക് നോക്കി ജീപ്പിൽ വന്ന കുറെ ഗൂണ്ടകൾ ...

ഞാൻ മെയ്ൻ ഡോർ തുറന്ന് പുറത്തേക്കിറങ്ങികൊണ്ട്..

" നിർത്തടാ നായ്ക്കളെ.. നിനക്കൊക്കെ വേണ്ടത് എന്നെയല്ലെ.. ഞാൻ വരാടാ പുറത്തേക്ക്.."

അത് പറഞ്ഞ് കൊണ്ട് ഞാൻ പുറത്തേക്കിറങ്ങി.. എന്റെയടുത്തേക്ക് ഓടിവന്ന അവരിൽ ആദ്യത്തവനെ ഞാൻ നെഞ്ചിൽ ചവിട്ടി വീഴ്ത്തി... വടിവാളുകൊണ്ട് വെട്ടാൻ ഓങ്ങിയവന്റെ കയ്യിൽ കടന്ന്പിടിച്ച് അവനെ സൈഡിലേക്ക് വലിച്ചെറിഞ്ഞു.. മുന്നിൽ വലത് ഭാഗത്ത് നിൽക്കുന്നവനെ ഇടത് കയ്യ് കൊണ്ടും ഇടത് നിക്കുന്നവനെ വലത് കൈകൊണ്ടും മുഖത്ത് വീശിയടിച്ചു വീഴ്ത്തി.. മുന്നിൽ നിന്നുള്ള വടിവാളുകൊണ്ടുള്ള വെട്ട് ഞാനൊന്ന് കുനിഞ്ഞ് ഒഴിഞ്ഞ് മാറി.. അപ്പോഴെക്കും പിന്നിൽ നിന്ന് ശക്തമായ ചവിട്ട് എന്റെ പുറത്തേറ്റു... ഞാൻ മുന്നിലേക്ക് ഒന്ന് ആയി.. തിരിഞ്ഞ് നോക്കി.. ആറു പേർ കമ്പി വടിയും വാളുമൊക്കെയായി മുമ്പിൽ നിൽക്കുന്നു..

ആദ്യം നിൽക്കുന്നവൻ ഓടിവന്ന് വാളുകൊണ്ട് വീശി.. ഞാനത് കൈകൊണ്ട് പിടിച്ചു കൈപിടിച്ച് തിരിച്ചു വാൾ നിലത്ത് വീണു തൊട്ട് നിൽക്കുന്ന മരത്തിൽ കൊണ്ട് ഇടിപ്പിച്ചു.. അടുത്ത നിമിഷം കമ്പി വടികൊണ്ടുള്ള അടി ഞാൻ പിടിച്ചു.. അപ്പോഴെക്കും സൈഡിൽ നിന്നൊരുത്തൻ ചവിട്ടി.. ഞാൻ കുറച്ച് മാറി എന്റെ ബുള്ളെറ്റിനടുത്ത് വീണു.. വണ്ടിയുടെ ഫൂട്ട് റെസ്റ്റ് ബാർ ഞാൻ ഊരിയെടുത്തു..

💬 Comments

View all comments