Chapter Title : ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 3 [സാദിഖ് അലി]
മെല്ലെ നടന്നടുത്തു.. വാളുകൊണ്ടുള്ള വീശലിൽ ഒന്ന് കുനിഞ്ഞ് മാറുന്നതിടയിൽ വയറ്റിലും പിന്നെ നിവർന്ന് അവന്റെ പുറത്തും അടി വീണു.. അവൻ നിലത്ത് വീണു.. പിന്നിൽ നിന്ന് ഓടി വന്നവനെ മുഖത്ത് വീശിയടിച്ചു ഞാൻ.. ഒരുത്തന്റെ നേരെ ഒങ്ങിയടിച്ചത് അവൻ കൈകൊണ്ട് തടഞ്ഞു..പിടിച്ചു. ഞാനൊന്ന് വലിച്ചപ്പൊൽ അവൻ മുന്നോട്ടാഞ്ഞു.. അവന്റെ ഷർട്ടിൽ പിടിച്ച് ചുമരിൽ തലകൊണ്ടിടിപ്പിച്ചു.. പിന്നെയൊരുത്തൻ കമ്പിവടി കൊണ്ട് അടിച്ചു ഞാനത് എന്റെ കയ്യിലിരുന്ന ഫൂട്ട് റെസ്റ്റ് രണ്ട് തലയും പിടിച്ച് തടഞ്ഞ് അതിന്റെ അഗ്രഭാഗം കൊണ്ട് മുഖത്ത് കുത്തി.. എന്നിട്ട് തലയിൽ ഓങ്ങിയടിച്ചു.. പിന്നിൽ നിന്നുള്ള ശക്തമായ ചവിട്ടിൽ ഞാൻ വീണു.. കയ്യിലുണ്ടായ റാഡ് കയ്യിൽ നിന്ന് പോയി.. അവനെന്റെ പുറത്തൊരു ചവിട്ട് ചവിട്ടി യെഴുന്നേൽപ്പിച്ചു.. വലത് കയ്യ് കൊണ്ട് എന്റെ മുഖത്തിനു നേരെ ഓങ്ങിയടിച്ചു.. ഇടം കയ്യ് കൊണ്ട് തടഞ്ഞ് ഞാനവന്റെ മുഖത്ത് വലത് കൈയ് കൊണ്ടിടിച്ചു.. പിന്നെ ഇടത് കയ്യ് കൊണ്ടും മാറി മാറി ഇടിച്ചു..
തലയിൽ നിന്നും മൂക്കിൽ നിന്നുമൊക്കെ രക്തമൊഴുകി അവർ എണീറ്റ് ജീപ്പിൽ കയറി രക്ഷപെട്ടു...
ജീപ്പ് പുറപെട്ടതിനു പിന്നാലെ വന്ന കാറിന്റെ ബാക്ക് ഗ്ലാസ് താഴ്ന്നു.. അതിൽ നിന്ന് തോക്ക് പിടിച്ച കൈ പുറത്തേക്ക് നീണ്ടു.. എന്റെ നേരെ ഉന്നം കൊണ്ട തോക്ക് ഗർജ്ജിച്ചു.. അതിൽ നിന്ന് വന്ന ബുള്ളറ്റ് എന്റെ ശരീരം തുളച്ച് കയറി.... ഞാൻ നിലത്ത് വീണു... ആ കാർ പതിയെ മുന്നോട്ട് നീങി...
*INTERMISSION*
തുടരും.....
💬 Comments
View all comments