Chapter Title : ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 3 [സാദിഖ് അലി]
തിരിച്ച് കോളറിൽ പിടിച്ച് പിന്നിലേക്ക് വലിച്ചെറിഞ്ഞു.. തൊട്ടപ്പുറത്ത് ഷാനവാസിനു നേരെ കൈയ്യോങ്ങി ഇടിക്കാൻ നോക്കുന്ന വിനോദിനെ പിന്നിൽ നിന്ന് രണ്ട് പേർ വട്ടം പിടിച്ചിരിക്കുന്നു. ഞാനങ്ങോട്ട് ചെന്ന് രണ്ട് പേരെയും ഷർട്ടിനു പിന്നിൽ കുത്തിപിടിച്ച് പിന്നിലേക്കെറിഞ്ഞു. വീണു കിടക്കുന്ന അവരെ ഞാൻ കാലുകൊണ്ട് മാറി മാറി ചവിട്ടി.
തിരിഞ്ഞു നോക്കിയപ്പൊ വിനോദ് ഷാനവാസിനെ മുഖത്തിടിച്ചുകൊണ്ടിരിക്കുന്നു.. ചോരയൊലിച്ച് മുഖമാകെ മാറിയ ഷാനവാസിനെ പിന്നെയും പിന്നെയും ആഞ്ഞാഞ്ഞ് വിനോദ് ഇടിച്ചുകൊണ്ടിരിക്കുന്നു.. ഞാൻ ചെന്ന് വിനോദിനെ വട്ടം പിടിച്ചു..
" മതീടാ.. ചത്തുപോവും അവൻ.."
ഞാനത് പറഞ്ഞ് വിനോദിനെ പിടിച്ച് വലിച്ച് മാറ്റി.
വിനോദിനു ദേഷ്യം അടക്കാനാവാതെ കുതറികൊണ്ടിരുന്നു.. എന്റെ കൈയ്യിൽ.
അപ്പൊഴെക്കും മറ്റ് ചിലർ കൂടി വന്ന് പിടിച്ചു.
അടികൊണ്ടവശരായ അവരോട് ഞാൻ..
"അൻവറിനെ തല്ലാൻ വരുമ്പൊ കൂടെ ഒരു ആമ്പുലൻസ് കൂടെ കൊണ്ട് വരുന്നത് നന്നായിരിക്കും.."
മുഖം പൊട്ടിപൊളിഞ് ചോരയിൽ കുളിച്ചുകിടക്കുന്ന ഷാനവാസിനെ എടുത്ത് ആശുപത്രി യിൽ കൊണ്ടുപോയി.. അവർ..
വിനോദിനെ പാർട്ടി ഓഫീസിലേക്ക് പിടിച്ച് വലിച്ച് കൊണ്ടുപോയിരുന്നു..
അവൻ അവിടെ നിന്നുകൊണ്ടും അവരെ വെല്ലുവിളിക്കുകയും തെറി പറയുകയുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു.
"മതീടാ .. അവരു പോയില്ലെ..". ഞാൻ അവനോടായി പറഞ്ഞു.
" അല്ലടാ അൻവറേ.. അവരെന്തിനാ നീയുമായി പ്രശ്നമുണ്ടാക്കീത്..? കൂടെയുണ്ടായിരുന്ന ഒരു സഖാവ് ചോദിച്ചു...
"ആ പെലാടിമക്കൾക്ക് കുത്തികഴപ്പ്"!! വിനോദ് പറഞ്ഞു..
" എനിക്കറിയില്ല എന്റെ ഔസേപ്പേട്ടാ.. വിനോദ് പറഞ്ഞപോലെ കുത്തികഴപ്പാണെന്നാ തോന്നണെ.."! ഞാൻ പറഞ്ഞു..
"ഇനിയിപ്പൊ ആ വയൽ നികത്തൽ തടഞ്ഞതിന്റെ ദേഷ്യമാകുമൊ സഖാവെ"!?
മറ്റൊരു സഖാവ് ചോദിച്ചു..
" ആ.. എന്തിന്റെ പേരിലാണെങ്കിലും നമുക്കൊന്നൂല്ല്യാ..". ഞാൻ
💬 Comments
View all comments