Chapter Title : ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 3 [സാദിഖ് അലി]
കേട്ട് ഷൗക്കത്തും അനിയന്മാരും ഉള്ളിൽ... അവരെ തടഞ്ഞുകൊണ്ട് അബൂബക്കറും അവിടുത്തെ പെണ്ണുങ്ങളും...
"നീയൊന്നും ഇറങ്ങി വരില്ലെടാാ... എനിക്കറിയാം.."
"ത്ഫൂ.. പ്യാടിച്ചുതൂറികൾ.."
"ഇപ്പൊ ഞാൻ പോവ്വാ.. എന്റെ കണ്ണുവെട്ടത്ത് ഇനി നിന്റെയൊക്കെ രൂപം കണ്ടാ... വെട്ടികൂട്ടും ഞാൻ.. കേട്ടോടാാ.. കഴുവേറീടെ മക്കളെ...'"
അവരെല്ലാം എന്നെ പിടിച്ച്‌കാറിൽ കേറ്റി വീട്ടിൽ കൊണ്ടുവന്നു.... അപ്പോഴെക്കും ഞാൻ ആകെ ബോധം പോയ അവസ്ഥയായിരുന്നു.. അവരെന്നെ താങ്ങി പിടിച്ച് ബെഡ്ഡിൽ കൊണ്ടുവന്ന് കിടത്തി.. അപ്പോഴും ഞാനെന്തൊക്കെയൊ പറയുന്നുണ്ടായിരുന്നു.. എപ്പഴൊ ഞാനുറങ്ങി..
പിറ്റേന്ന് രാവിലെ, ഞാൻ പല്ല് തേക്കുമ്പൊ....
ഷമീനയും അലീനയും ഞാൻ കാൺകെയിരുന്ന് പാട്ടുപാടുന്നു.. പാട്ട്..
"ലാവുദിക്കണ നേരമായിതാാ പ്രിയ സാജിതാ മാലകോർത്തു ചാർത്തീടാാം.... മാറിലായി ചാഞ്ഞീടാാം..."
"ങേ.. എന്തൊ കുഴപ്പമുണ്ടല്ലൊ.." ഞാൻ ചിന്തിച്ചു..ബാത്രൂമിൽ കേറി കുളിയൊക്കെ കഴിഞ്ഞ് ഡ്രെസ്സ് മാറി ഇറങ്ങാൻ നിക്കുമ്പൊ ഉമ്മയും വാപ്പയും വല്ലിപ്പാടെ മുറിയിൽ...
"ഇന്നലെയുണ്ടായ ആ പ്രശ്നം കാരണം കൂടുതൽ ദേഷ്യത്തിലായിരിക്കില്ലെ അവർ..!? ഉമ്മ ചോദിക്കുന്നു..
" എന്തായാലും രണ്ട് ദിവസം കഴിഞ്ഞിട്ട് നമുക്കാരെയെങ്കിലും അങ്ങോട്ട് വിടാം സംസാരിക്കാൻ..". വല്ലിപ്പ പറയുന്നു..
" അതിനിടയിൽ ഇന്നലെ അവൻ വെല്ലുവിളിക്കുന്നുണ്ടായിരുന്നു അവളെ പ്രേമിക്കുമെന്നും കെട്ടുമെന്നൊക്കെ".. വാപ്പ.. പറഞ്ഞു..
"ങേ.. അതെപ്പൊ"? ഞാൻ ആലോചിച്ചു..
" ഹെയ്.. അതെന്തായാലും ഉണ്ടാവില്ലാ.. അവൻ ഫിറ്റും പുറത്ത് പറഞ്ഞതാകും.. അവനെ എനിക്കറിയാം " വല്ലിപ്പ പറഞ്ഞു..
"ഉം.." ഞാനൊന്ന് മൂളി..
"ഇന്നെലെ എന്തൊക്കെയാണൊ വിളിച്ച് പറഞ്ഞത്.. "
ഞാൻ അലോചിച്ചുകൊണ്ട് പുറത്തേക്കിറങ്ങി..
പാർട്ടി ഓഫീസിൽ ചെന്നിരുന്നു..എന്തൊക്കെയൊ ആലോചിച്ചുകൊണ്ട് അങ്ങെനെയിരുന്നു..
കുറച്ച് കഴിഞ്ഞ് വിനോദ്...
"ടാ മറ്റെ പെണ്ണ് വന്നിട്ടുണ്ട്.."
"ഏത് പെണ്ണ്"
"ആ
💬 Comments
View all comments