Chapter Title : ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 4 [സാദിഖ് അലി]
അത് അൻവറിനു തിരിച്ച് കൊടുത്തു അങ്ങെനെയെങ്കിലും ആ ഹൃദയം ഉണരാൻ വേണ്ടി..."
"സാറൊന്ന് തെളിച്ച് പറ..."
പന്ത്രണ്ട് വർഷം മുമ്പ്....... പ്രണയവും സൗഹൃദങ്ങളും മുളപൊട്ടി പൂത്ത് തളിർത്തിരുന്ന , പാറിപറന്നിരുന്ന കലാലയം . ഈക്വിലാബിന്റെ ഇരമ്പലുകൾ കേട്ട് ചുവന്ന് പൂത്ത വാക മരങ്ങളുടെ കലാലയം..
അവിടെ, ചങ്ക് പറിച്ചെടുക്കുന്ന പ്രണയത്തേക്കാൾ ചങ്ക് പറിച്ചു തരുന്ന സൗഹൃദങ്ങൾക്കാാണു മധുരമെന്നും.. ദരിദ്രന്റെ കൂരയിലാണു ദൈവമെന്നും.... കരയുന്നവന്റെ കണ്ണീരൊപ്പുകയല്ല മറിച്ച് കരയിപ്പിക്കുന്നവന്റെ തലയറുത്ത് പ്രദർശിപ്പിക്കുകയാണു വേണ്ടതെന്നും വിശ്വസിച്ചിരുന്ന നാലകത്ത് അൻവർ അലി എന്ന സഖാവ് അൻവർ.
കാമ്പസ് രാഷ്റ്റ്രീയത്തിൽ തിളങ്ങി നിന്നിരുന്ന താന്തോന്നിയായ ഹാറമ്പിറപ്പ്.. ഇടപെടുന്ന വിഷയങ്ങളെല്ലാം സത്യത്തിനും നീതിക്കും വേണ്ടി മാത്രം.. കലാലയത്തിനു പുറത്തും സജീവ സാനിദ്ധ്യമായിരുന്നു അൻവർ.. "
കാമ്പസ് രാഷ്റ്റ്രീയത്തിൽ തിളങ്ങി നിന്നിരുന്ന താന്തോന്നിയായ ഹറാമ്പിറപ്പിനു , യുവജനോത്സവ വേദികളിലെ തൊട്ടാവാടിയായ കലാകാരിയോട് ആരാധന തോന്നുന്നു.. അത് പതിയെ പ്രണയമായി പരിണമിക്കുന്നു.. അൻവർ തന്റെ അവസാന കലാലയ നാളുകളിൽ കണ്ട ആ മൊഞ്ചത്തിയെ , കണ്ട് കൊതിതീരും മുമ്പ് ആ ജീവിതം അവസാനിക്കുന്നു.. പിന്നീട് കാണാമറയത്തിരുന്നുകൊണ്ട് കവിതകളിലൂടെ പരസ്പ്പരം പ്രണയം കൈമാറുന്നു..... കവിതകൾ കൈമാറുന്നതല്ലാതെ ഒരിക്കൽ പോലും അവർ പരസ്പ്പരം പേരു പോലും ചോദിച്ചില്ല.. ഒരെ ദിശയിൽ സഞ്ചരിച്ചിരുന്ന ഹൃദയങ്ങൾ തമ്മിലുള്ള ആശയവിനിമയം മാത്രമായി നിലകൊണ്ടു അത്.. അതികകാലം ആ പ്രണയത്തിനു ആയുസ്സുണ്ടായില്ല.. കത്തുകൾ പരസ്പ്പരം വരാതായി.. ഇരു ഹൃദയങ്ങളും തമ്മിൽ കാണാൻ വെമ്പി..
"ഇനിയാണു പ്രശ്നം സംഭവിക്കുന്നത്.. കാണാൻ ഒരുപോലെയുള്ള രണ്ട് പേർ... ഷാഹിനയും സാജിതയും.. കത്തുകളിലൂടെ അൻവർ പ്രണയിച്ചത് സാജിതയെ, പക്ഷെ,"
അവസാനം തമ്മിൽ
💬 Comments
View all comments