Chapter Title : ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 5 [സാദിഖ് അലി]
വന്ന് പെട്ടത്..."
"ഉം.." ഞാനൊന്ന് മൂളി..
"ആ അൻവറെ, ഇന്നലെ നീയെനിക്ക് തന്ന ഡീറ്റൈൽസ് ഫേക്ക് ആയിരുന്നു.. ഞാൻ അന്വോഷിച്ചു.."
"ആ വണ്ടി ആരുടെയാ.."
"അതൊരു തമിഴ് ആക്ട്രെസ്സിന്റെയാ.. ആ നമ്പരിലുള്ളത് സ്കോർപ്പിയൊ അല്ല. അതൊരു ഇന്നോവയാ.."
"അല്ലാ.. ക്ലീറ്റസ് എന്ന് പറയുന്നവന്റെ ഫോട്ടൊയൊ മറ്റൊ ഉണ്ടൊ..? ഞാൻ ചോദിച്ചു..
" ഫോട്ടൊ ഇല്ല... പക്ഷെ, കാവ്യക്കും സാജിതക്കും അവനെ കണ്ടാലറിയാം.. ഒപ്പം കോളേജിൽ ഉണ്ടായിരുന്നെന്നല്ലെ പറഞ്ഞത്.. അപ്പൊ ആ മുഖം ഫേക്കാവില്ല.."
"ഉം.." ഞാനൊന്ന് മൂളി..
"എന്നാ പിന്നെ ഞാനെറങ്ങുവാ.. ഇന്നൊരു അതിർത്തി തർക്കം ചർച്ചയുണ്ട്.."
"ഓകെടാ.. ഞാൻ വിളിക്കാം.."
ഞാൻ ഇറങ്ങി..
ക്ലീറ്റസിനെ പൊക്കാനുള്ള വലകൾ നെയ്ത് എസ് ഐക്കും മറ്റ് പോലീസ് കാർക്കും ദിനേഷ് നിർദേശം നൽകി..
എല്ലാ തിരക്കുകളും തീർത്ത്
ഞാൻ നേരെ വീട്ടിലെക്കെത്തി..
"ങേ.. ഇതെന്താ ആരൂല്ല്യേ.." വാതിൽ തുറന്ന് കിടക്കുന്നു... ആരേയും കാണാനില്ല..
എന്റെ റൂമിന്റെ തൊട്ടപ്പുറത്താണു ഷമീനാടെറൂം
. ഞാനവിടേക്ക് ചെന്നു..
മൊബൈൽ നോക്കികൊണ്ട് ഷമീനയും അലീനയും.. കട്ടിലിൽ കിടക്കുന്നു..
"ആ... ഇവിടെയുള്ള ബാക്കി കഥാപാത്രങ്ങളെയൊന്നും കാണാനില്ലല്ലൊടി.." ഞാൻ ചോദിച്ചു..
"ഉമ്മമാരും വാപ്പമാരും വല്ലിപ്പയും കൂടി മാമാടെ വീട്ടിൽ പോയി.. "
",ഉം.. അപ്പൊ നിങ്ങളെന്തെ പോയില്ല.."?
" പോയില്ല അത്രതന്നെ.."
"ഉം.. ഞാനൊന്ന് മൂളികൊണ്ട്..എന്റെ റൂമിൽ പോയി.. ഷർട്ട് മാറിയിടുമ്പൊ അവരെന്റെ റൂമിലേക്ക്..
" ഹൊ.. ഈ ഇക്കാടെ ഇട്ടഷർട്ടിനു ഒരു പ്രത്യേക മണമാണു.. അതെന്താ.. അങ്ങനെ"? അലീന ചോദിച്ചു..
"എന്ത് മണമാടി.. കൂതറ മണമൊന്നുമല്ലല്ലൊ".. ഞാനൊന്ന് ചിരിച്ചു..
" ഹെയ്.. സ്പ്രേ യുടെ മണത്തിനൊപ്പം
💬 Comments
View all comments