0%

Chapter Title : ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 6 [സാദിഖ് അലി]

Author : Kambikathakal Read All Parts 689
സെൻസൈഡിൽ തന്നെ നിന്നു..‌ ഇവൾടെ നേരെ മൂത്ത ആങ്ങള സമീർ ആയിരുന്നു അത്.. " എന്താടി.. ഒരു ശബ്ദം കേട്ടത്..". എന്ന് ചോദിച്ച് അവൻ റൂമിൽ കേറി... ഒന്ന് നോക്കിയിട്ട് തിരിച്ചിറങ്ങിപോയി.. അവൾ ഡോറടച്ച് പിന്നേം വന്ന് ജനൽ തുറന്ന് നോക്കി എന്നോട്.. "അതെ മാഷെ.. പോണില്ലെ"?. " പോണൊ?.. "ഉം.. പോണം.." "എന്നാ പോയേക്കാം.."
കോണി വീണ ശബ്ദം കേട്ട് പുറത്തിറങ്ങിയ ഷാനവാസ് ഉമ്മറത്ത് നിൽക്കുന്നുണ്ടായിരുന്നു.. ഞാൻ സെൻസൈഡിൽ നിന്ന് ചാടി... ആ ശബ്ദം കേട്ട് അവൻ.. "ആരാടാവിടെ.." എന്ന് ചോദിച്ചുകൊണ്ട്...അങ്ങോട്ട് വന്നു.. "നിന്റെ തന്തയാടാ നാറി.." ഞാൻ പറഞ്ഞു. ഉള്ളിൽ കിടക്കുന്ന മദ്യമാണത് പറയിപ്പിച്ചത്.. ഷാനവാസ് വരുന്നത് കണ്ട സാജിത റൂമിലെ ലൈറ്റണച്ചു ജനലിലൂടെ നോക്കി നിന്നു.. ഞാൻ അവിടെ നിന്ന ഒരു മരത്തിനു പിന്നിൽ മറഞ്ഞ് നിന്നു... അവൻ ആ മരം കടന്നതും എന്റെ മുണ്ടൂരി അവന്റെ തലയിലൂടെയിട്ട് പൊതിഞ്ഞ് കെട്ടി... അവൻ ഒച്ചയുണ്ടാക്കാൻ തുടങ്ങി.. 'നീയെന്റെ പെണ്ണിനെ തല്ലും അല്ലെടാ നാറിക്കമഹനെ.....' ഞാൻ മനസിൽ പറഞ്ഞ്കൊണ്ട് അവന്റെ തലപിടിച്ച് മതിലിൽ കൊണ്ടിടിപ്പിച്ചു.. വലത് കൈകൊണ്ട് അവന്റെ കഴുത്തിനു പിന്നിൽ പിടിച്ച് ഇടത് കയ്യ് കൊണ്ട് വയറ്റിലേക്ക് ആഞ്ഞിടിച്ചു.. പിന്നെ കഴുത്തിലിരുന്ന എന്റെ വലതു കൈയ്യെടുത്ത് മുഖത്താഞ്ഞിടിച്ചു.. അവൻ വീഴാൻ പോയപ്പൊ ഞാനവനെ പിടിച്ചു.. രണ്ട് കൈ കൊണ്ടും അവന്റെ ഇടത് ഷോൾഡറിൽ പിടിച്ച് എന്റെ വലതുകാൽ മുട്ട് കൊണ്ട് നെഞ്ചിൽ ശക്തമായി ഇടിച്ചു.. അവൻ അവിടെ മുട്ടുകുത്തി ഇരുന്ന് മൂക്കു കുത്തി വീണു.. അപ്പൊഴെക്കും മറ്റുള്ളവർ അവന്റെ കരച്ചിൽ കേട്ട് ഓടിയെത്തി..

💬 Comments

View all comments