0%

Chapter Title : ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 6 [സാദിഖ് അലി]

Author : Kambikathakal Read All Parts 688
ആരെങ്കിലും കണ്ടാൽ എന്നെ കൊല്ലും..". അവൾ പരിഭ്രാന്തിയോടെ .. "ഇനി.. നിന്നെ ആരും ഒന്നും ചെയ്യില്ല... ഈ നിമിഷം മുതൽ നീയെന്റെ പെണ്ണാണു..". കുഴഞ്ഞ നാവുകൊണ്ട് ഞാൻ പറഞ്ഞൊപ്പിച്ചു.. അവളുടെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു..
ജനലിൽ വെച്ചിരുന്ന അവളുടെ കൈയിൽ ഞാൻ തൊട്ടുകൊണ്ട്.. " ഞാൻ വെറുതെ പറഞ്ഞതല്ല.. ഇനിമുതൽ നീയെന്റെയാ.. എന്റേത് മാത്രം.... കഴിഞ്ഞ പന്ത്രണ്ട് വർഷം നീയെനിക്ക് തന്ന സ്നേഹം ഞാൻ മുതലും പലിശയുമടക്കം തിരിച്ച് തരാൻ പോവ്വാ നിനക്ക്.." പൊട്ടിയൊഴുകിയ കണ്ണുനീർ തുള്ളികൾ തുടച്ചുകൊണ്ട് അവൾ.. "ഈയൊരു നിമിഷത്തിനു വേണ്ടിയാ ഞാൻ കാത്തിരുന്നത്... ഇനിയെനിക്ക് മരിച്ചാലും സന്ദോഷമേയുള്ളു.." "അയ്യൊ.. അങ്ങെനെ മരിക്കല്ലെ... എനിക്ക് പന്ത്രണ്ട് വർഷത്തെ കടം തന്നോടുണ്ട്.. അത് വീട്ടണ്ടെ.." അവളൊന്ന് ചിരിച്ചു... ഞാനും.. ഞാൻ കയ്യെത്തിച്ച് ആ കണ്ണുനീർ തുടച്ചുകൊണ്ട്... "ഇനി ഈ കണ്ണുകൾ നിറയരുത്..ട്ടാ.." "ഉം.". അവളൊന്ന് മൂളി.. " ആ പിന്നെ, നാളെ പരിപാടിക്ക് ഞാൻ വരുന്നുണ്ട്... ആ ഐ.പി.എസുകാരനെ ശരിപെടുത്തണ്ടെ.."!?... ഞാനൊന്ന് ചിരിച്ചു.. അവളും.. "എന്നാ എന്റെ ടീച്ചറുട്ടി പോയി കിടന്നൊ.. ഞാനും പോവ്വാ..." "ഉം.. അവളൊന്ന് മൂളി.. കോണിയിൽ ഇരിക്കുന്ന എന്റെ കാൽ ഒന്ന് ശരിക്ക് ഉറപ്പിച്ച് ചവിട്ടിയതും കോണി നിരങ്ങി.. ഞാനൊന്ന് വീഴാൻ പോയി.. അവളുടെ ഉള്ളിൽ നിന്നൊരു പതിഞ്ഞ നിലവിളി പുറത്തുവന്നു.. കോണി ഉരുണ്ട്പെരണ്ട് നിലത്ത് വീണു.. തൊട്ടപ്പുറത്തെ റൂമിലും താഴത്തെ റൂമുകളിലും ഒക്കെ ലൈറ്റ് തെളിഞ്ഞു.. അവൾക്ക് പരിഭ്രാന്തി‌.. പെട്ടന്ന് അവളുടെ ഡോറിൽ ആരോ മുട്ടി.. വിളിച്ചു.. അവൾ ഡോർ തുറക്കാൻ ചെന്നു ഞാൻ ജനൽ പതിയെ ചാരി

💬 Comments

View all comments