0%

Chapter Title : ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 6 [സാദിഖ് അലി]

Author : Kambikathakal Read All Parts 694
ഞാനും അതാസ്വദിച്ചിരുന്നു.. പതിനൊന്ന് മണിക്ക് പറഞ്ഞത് പന്ത്രണ്ടും കഴിഞ്ഞു ഒന്നും കഴിഞ്ഞു... വരനും പാർട്ടീം എത്തിയിട്ടില്ല... വന്നവരൊക്കെ ചോദിക്കാൻ തുടങ്ങി.. അബൂബക്കറും പിള്ളാരും ഫോൺ ചെവിയിൽ വെച്ച് പരക്കപായുന്നു.. വന്ന പ്രമുഖരിൽ പലരും ഭക്ഷണം കഴിക്കാൻ നിക്കാതെ ഇറങ്ങാൻ തുടങ്ങി.. അത് കണ്ട് അബൂബക്കർ ഹാജി ഭക്ഷണം വിളമ്പാൻ അറിയിച്ചു.. പിന്നെയതിന്റെ തിരക്കായി.. അപ്പോഴും ആ വലിയ മാവിൻ ചുവട്ടിൽ ഞങ്ങൾ കുറച്ച് പേർ ഇരുന്ന് സംസാരിക്കുന്നുണ്ടായിരുന്നു.. കുറച്ച് കഴിഞ്ഞ്, അബൂബക്കർ ഹാജി ഞങ്ങളുടെ അടുത്തേക്ക്.. വന്ന്..വല്ലിപ്പാടെ‌മുഖത്ത്നോക്കി.. "എന്നാ ഭക്ഷണം കഴിക്കാം.." "അല്ലാ.. ചെക്കൻ വന്നില്ലെ"?.. സാധാരണ ആ പരിപാടി കഴിഞ്ഞല്ലെ ഫുഡ് കൊടുക്കുക..". വല്ലിപ്പ ചോദിച്ചു.. അയാൾ വളരെയധികം വിഷമത്തോടെയും , അതിലേറെ എന്നെ ദേഷ്യത്തോടെ നോക്കിയും പറഞ്ഞു‌. " എന്താ സംഭവിച്ചതെന്നറിയില്ല.. അവരെ ഫോണിൽ കിട്ടുന്നില്ല.. പതിനൊന്ന് മണിക്ക് മുമ്പ് ഇവിടെ എത്താമെന്നായിരുന്നു അവരറിയിച്ചത്.. അവരിതുവരെ എത്താത്ത സ്തിതിക്ക് വന്നവരെ പട്ടിണിക്കിട്ടിട്ട് കാര്യമില്ലല്ലൊ.." "ഉം.. ന്നാ ശരി...". വല്ലിപ്പയെഴുന്നേറ്റു.. അബൂബക്കർ ഹാജിയോട്, "അബൂബക്കറെ, ആ ഐപിഎസ്സുകാരൻ ഇനി വരില്ല്യാ... വന്നാൽ ഇവിടെന്ന് കാലില്ലാതെ തിരിച്ചുപോകേണ്ടി വരുമെന്ന് വിളിച്ചു പറഞു.. ഞാൻ..." അബൂബക്കർ ഹാജി പരിഭ്രാന്തിയോടെ വല്ലിപ്പാനെ നോക്കുന്നു..
വല്ലിപ്പ തുടർന്നു.. "ഞാനിവിടെ വന്നതെ, നിന്റെ മകളും മറ്റൊരുത്തനുമായുള്ള നിക്കാഹൊറപ്പിക്കൽ കൂടാനല്ല..മറിച്ച് നീയിനിയതിനു മിനക്കെടേണ്ടായെന്ന് പറയാനാ..".. തൊട്ട് നിൽക്കുന്ന സമീർ ഒന്നു മുരണ്ടുകൊണ്ട് വല്ലിപ്പാടടുത്തേക്ക് നീങിയതും.. അവന്റെ നെഞ്ചിൽ പിടിച്ചുകൊണ്ട് വല്ലിപ്പ,.. "ഹ.. അടങ്ങടാ ചെക്കാ.." അപ്പൊ അബൂബക്കറെ, നല്ലനിലയിലാണെങ്കിൽ നമുക്ക് രണ്ട് കൂട്ടർക്കും കൊള്ളാം.. നീയൊന്നാലോചിക്ക്..". വല്ലിപ്പയതും പറഞ്ഞിറങ്ങി.. ഞാനും വല്ലിപ്പാടെ കൂടെ ഇറങ്ങി..

💬 Comments

View all comments