Chapter Title : ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 6 [സാദിഖ് അലി]
സിഗ് കത്തിച്ചു..
ആ ചവിട്ടിൽ ചാലിൽ പോയി വീണ അവനെ ഷർട്ടിന്റെ കോളറിൽ വലത് കൈകൊണ്ട് പിടിച്ച് വലിച്ചെഴുന്നേൽപ്പിച്ചു... ഇടത് കൈകൊണ്ട് വയറ്റിൽ ശക്തിയായി ഇടിച്ചു.. ശങ്കർ ഒന്ന് പിന്നോട്ടായി..
"നീയെന്നെ ലോക്കപ്പിലിട്ട് എന്റെ കൈയ്യിൽ വിലങിട്ട് ഇടിച്ച ഇടിയല്ലടാ നായെ... ഇത് വേറെ ലെവെലാാ...".
അതും പറഞ്ഞ് വലത് കൈകൊണ്ട് മുഖത്താഞ്ഞിടിച്ചു.. പിന്നെ ഇടത് കൈകൊണ്ടും..
" ഈ അൻവർന്റെ പെങ്ങൾ എന്റെയും പെങ്ങളാാ... അവളോട് നീ തോന്നിവാസം പറയും അല്ലെടാ പൊലയാടിമോനെ... "
എന്ന് പറഞ്ഞ് ശങ്കറിന്റെ കഴുത്തിനു പിന്നിൽ ഷർട്ടടക്കം കൂട്ടിപിടിച്ച് തൊട്ടടുത്ത അരമതിലിൽ കൊണ്ട്പോയി തലയിടിപ്പിച്ചു... അവിടെ വീണു കിടന്ന ശങ്കറിനെ കാലുയർത്തി മുഖത്തും കഴുത്തിലും നെഞ്ചിലുമൊക്കെയായി ആഞ്ഞാഞ്ഞ് ചവിട്ടി വിനോദ്.
"വിനോദെ.. അവന്റെ വലത് കൈ ചുരുങ്ങിയത് ആറുമാസമെങ്കിലും നിവരരുത്.." ഞാൻ വിളിച്ചു പറഞ്ഞു..
അത് കേൾക്കേണ്ട താമസം , വിണു കിടന്ന ശങ്കറിനെ കമഴ്ത്തികിടത്തി വലത് കൈപിടിച്ച് മേൽപ്പോട്ടാക്കി തിരിച്ച് വിനോദ് തന്റെ ഇടം കാൽ മുട്ട് കൊണ്ട് ഷോൾഡറിൽ ശക്തമായി ഇടിച്ചു പിടിച്ചു. ശേഷം പിടിച്ചെഴുന്നേൽപ്പിച്ചു.. കൈപിടിച്ച് തിരിച്ച് കൈമുട്ട് ഭാഗത്തേക്ക് ശക്തമായ പ്രഹരങ്ങൾ കൊടുത്തു..
ശേഷം നെഞ്ചിൽ ചവിട്ടി ചാലിലേക്കിട്ടു..
വിനോദ് വന്ന് വണ്ടീൽ കേറി.. ഞാനാസമയം ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കാർന്നു..
"കഴിഞ്ഞോടാ... ??.". ഞാൻ ചോദിച്ചു..
" ഉം.. പോവ്വാം.. ഫോണിലാരാ"? വിനോദ്..ചോദിച്ചു..
"അതാ ശാലിനി.."
"അവളെ വളച്ചല്ലെ"??
" ഉം..". മേലാകെ ഭയങ്കര വേദനെം ക്ഷീണവും ഒക്കെയാണു.. "!!
" അവളെ കൊണ്ട് പിടിപ്പിക്കണമായിരിക്കും അല്ലെ"?..". അവൻ ചോദിച്ചു..
ഞാനൊരു കള്ളചിരിയോടെ....
"ഹൊ.. അമ്മാതിരി
💬 Comments
View all comments