Chapter Title : ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 6 [സാദിഖ് അലി]
വല്ലിപ്പയും ഹോസ്പിറ്റലിലേക്ക്..
അവിടെ ഐസിയു വിൽ കൃട്ടിക്കൽ സ്റ്റേജിൽ കിടക്കുന്ന സർക്കിൾ ഇൻസ്പെക്ടർ ദിനേഷ്. പുറത്ത് കുറെ പോലീസും ബദ്ധുക്കാരും മറ്റുള്ളവരും. കൂടി നിൽക്കുന്നവരിൽ പലരും എന്തൊക്കെയൊ അടക്കം പറയുന്നുണ്ടായിരുന്നു.
"നീ വന്നെ".. വിനോദ് എന്നെയും വിളിച്ച് കുറച്ച് മാറിനിന്നു..
എന്നിട്ട് എന്നോട്,...
"ഇന്നലെ നിന്റെ ഫോണെന്തെ ചത്തിരിക്ക്യാർന്നൊ"?..
വിനോദ് ദേഷ്യത്തിൽ..
" ഇന്നെലെ ഞാൻ കുറച്ച് ഓവറായിരുന്നു.."
നീ കാര്യം പറ"
"ഇന്നെലെ സാജിതാനെ കൊല്ലാനുള്ള ശ്രമം നടന്നു.. അവളുടെ വീട്ടിൽ.
ദേ കണ്ടില്ലെ വാഴവെട്ടിയിട്ടപോലെ ആറെണ്ണം നിരന്ന് കിടക്കുന്നത്"...
തൊട്ടപ്പുറത്തെ വാർഡിലേക്ക് ചൂണ്ടി സാജിതാടെ ആങ്ങളമാരെ നോക്കി അവൻ പറഞ്ഞു.
" ഈ കൊലപാതകി ആരാണെങ്കിലും അവൻ കുറഞ്ഞപുള്ളിയൊന്നുമല്ല.. ശക്തിയും ബുദ്ധിയും വേണ്ടുവോളമുള്ളവനാ.. തന്റെ യഥാർത്ത മുഖം കണ്ടിട്ടുള്ള മൂന്ന് പേരെയും അവൻ തീർക്കും. ഒന്ന് ഡെയ്സി ടീച്ചറാാ.. പിന്നെ കാവ്യയും സാജിതയുമാണു. ഇന്നെലെ കണ്ട ആ മുഖം അറിയില്ലെന്നാണു സാജിത പൊലീസിനോട് പറഞ്ഞത്. അതിനർഥം അയാൾ മുഖം മൂടിയൊ മറ്റൊ ഉപയോഗിച്ചിരിക്കണം. രാത്രി ഒറ്റക്ക് വന്ന അവനെ , സാജിതാടെ ഏഴാങ്ങളമാരും ദിനേഷ് ഉൾപടെ അഞ്ച് പൊലീസ്കാരും ചേർന്ന് ശ്രമിച്ചിട്ടും അവനെ കീഴ്പെടുത്താൻ കഴിഞ്ഞില്ല. മാത്രമല്ല, ഈ പന്ത്രണ്ട് പേർക്കും കാര്യമായി പരിക്കേൽക്കുകയും ചെയ്തു. നീളത്തിലുള്ള ലോഹം കൊണ്ടുള്ള ഒരു ആയുധം അവന്റെ കയ്യിലുണ്ടെന്ന് കണ്ടവർ പറയുന്നു.. "
"എന്നിട്ട് സാജിത എവിടെ"?..
" അവൾക്ക് കുഴപ്പമൊന്നുമില്ല..വീട്ടിലുണ്ട്.."
"എനിക്ക് അവളെയൊന്ന് കാണണം. വാ.."..
ഞങൾ ഇറങ്ങാൻ തുടങ്ങുമ്പൊ,
സ്ഥലം എസ് ഐ വന്ന് ഞങ്ങളോട്..
" കമ്മീഷ്ണർ മേഡത്തിനു അൻവർ നെയൊന്ന് കാണണമെന്ന്
💬 Comments
View all comments